
റിയാദ്: ലോകത്തിലേറ്റവും ലാഭമുള്ള എണ്ണ കമ്പനിയായ സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നവംബര്‍ 17നകം ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 17 നകം ഐബിഒക്ക് വേണ്ടിയുള്ള ബിഡുകള്‍ സമര്‍പ്പിക്കാം. അതേസമം ഓഹരികളുമായി ബന്ധപ്പെട്ട വിവരങ്ങളോ, വില്‍പ്പന നടത്താനുദ്ദേശിച്ച ഓഹരികളുമായി ബന്ധപ്പെട്ട കാര്യങ്ങളോ സൗദി അരാംകോ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. ഓഹരി വില്‍പ്പനയിലൂടെ സൗദി അരാംകോ രണ്ട് ട്രില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കുകയെന്നതാണ് ലക്ഷ്യം. റിയാദ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വിലമതിക്കാനാകാത്ത വിധമുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഡിങ് നടപടികള്‍ പൂര്‍ത്തിയായാല്‍ ലോകത്തിലേറ്റവും വലിയ ഐപിഒയ്ക്കായിരിക്കും റിയാദ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സാക്ഷ്യം വഹിക്കുക. ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ നികഷേപകര്‍ ഒഴുകിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ എണ്ണയെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയെ മറികടക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അഭിലാഷങ്ങള്‍ക്ക് അടിവരയിടുന്ന പരിഷ്‌കരണ നീക്കമാകും ഇത്. ലോകത്തെ എണ്ണയുടെ പത്ത് ശതമാനത്തോളം സംഭാന ചെയ്യുന്ന സൗദി അരാംകോയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം അരാംകോയുടെ മൂല്യം 1.6 ട്രില്യണ്‍ യുഎസ് ഡോളറോ, 1.8 ട്രില്യണ്‍ ഡോളറോ ആകുമെന്നാണ് വിപണി വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. ആഭ്യന്തര ഓഹരി വിപണിയിലായിരിക്കും ആദ്യ ലിസ്റ്റിങ്. പ്രാരംഭഘട്ടത്തില്‍ രണ്ടുശതമാനം ഓഹരികള്‍ വില്‍പ്പനയ്ക്കുവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാംഘട്ടത്തില്‍ മൂന്ന് ശതമാനം ഓഹരികള്‍ വില്‍പ്പനയ്ക്ക് വെക്കാനാണ് അന്താരാഷ്ട്ര ഐപിഒ ലക്ഷ്യമിടുന്നത്. ഏകദേശം നാലു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അരാംകൊ വിപണിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. ഐ.പി.ഒയുമായി മുന്നോട്ട് പോകുന്നതിന് കഴിഞ്ഞ ദിവസമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആരാംകൊയ്ക്ക് അനുമതി നല്‍കിയത്.
രാജ്യത്തിന്റെ മറ്റ് സമ്പദ് മേഖലയേയും വികസിപ്പിക്കുന്നതിന്റെ ഭാഗമായും രാജ്യത്തെ സാമ്പത്തികമായി കൂടുതല്‍ ശക്തിപ്പെടുപത്തുന്നതിനുമായാണ് അരാംകൊയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതവിപണിയില്‍ എത്തിച്ചിരിക്കുന്നത്.സൗദിയുടെ എണ്ണ വ്യവസായത്തില്‍ കുത്തക നിലനിര്‍ത്തിയിരുന്ന കമ്പനിയാണ് സൗദി അരാംകൊ. ഒരു ദിവസം പത്ത് മില്ല്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ആണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ അരാംകൊ ഗ്ലോബല്‍ ഡിമാന്‍ഡിന്റെ പത്ത് ശതമാനമാണ് സംഭാവന ചെയ്യുന്നത്. 2018ല്‍ സ്ഥാപനത്തിന്റെ മൊത്ത വരുമാനം 111.1 ബില്ല്യണ്‍ അണേരിക്കന്‍ ഡോളറായിരുന്നു. ഉയര്‍ന്ന ലാഭവും കുറഞ്ഞ ചിലവുമാണ് കമ്പനിക്ക് ഉള്ളത്. ഇതും ആഗോള നിക്ഷേപകരെ അരാംകോയിലെക്ക് ആകര്‍ഷിക്കുന്നു.