ഉത്പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി സൗദി അരാംകോ; എണ്ണ വ്യാപാരത്തിലെ തകര്‍ച്ച കണക്കിലെടുക്കാതെ കമ്പനി മുന്‍പോട്ട്; 2019 ലെ അറ്റാദയത്തിലെ ഇടിവ് ചര്‍ച്ചയാകുമ്പോള്‍

March 18, 2020 |
|
News

                  ഉത്പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി സൗദി അരാംകോ; എണ്ണ വ്യാപാരത്തിലെ തകര്‍ച്ച കണക്കിലെടുക്കാതെ കമ്പനി മുന്‍പോട്ട്; 2019 ലെ അറ്റാദയത്തിലെ ഇടിവ് ചര്‍ച്ചയാകുമ്പോള്‍

റിയാദ്: സൗദി അരാംകോ ഏപ്രില്‍ മാസത്തിലും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച ഉത്പ്പാദന വര്‍ധനവ് മെയ് മാസത്തിലും തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തില്‍  12.3 മല്യണ്‍ ബാരല്‍ ഉത്പ്പാദനമാണ്  കമ്പനി പ്രതിദിനം ഉത്പ്പാദിപ്പിക്കാന്‍  ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് മെയ്മാസത്തിലും തുടര്‍ന്നേക്കുമെന്നാണ്  വിവരം.  അതേസമയം റഷ്യയോട് മത്സരിച്ച് വിപണി തലത്തില്‍ നേട്ടം കൊയ്യുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. മാത്രമല്ല, കോവിഡ്-19 ന്റെ ആഘാതം മൂലം എണ്ണ വ്യാപാരം ഏറ്റവും വലിയ  തളര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്.  ബാരലിന് 30 ഡോളറിലേക്ക് വരെ എണ്ണ വില  കൂപ്പുകുത്തിുകയും ചെയ്തു. അതേസമയം കോവിഡ്-19 മൂലം ചൈന എണ്ണ ഇറക്കുമതി കുറച്ചതും, വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കുകള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ എണ്ണ വ്യാപാരത്തില്‍ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്.  എന്നാല്‍ ഉത്പ്്പാദന വര്‍ധനവിലൂടെ സൗദി അരാംകോയ്ക്ക് വിപണിയില്‍  പിടിച്ചുനില്‍ക്കാന്‍ സാധിക്കുമന്നാണ് പറയുന്നത്.  

ഉത്പ്പാദനത്തില്‍ വര്‍ധനവ് വരുത്തുന്നതോടെ സൗദി അരാംകോയ്ക്ക് വിപണയില്‍ നേട്ടം കൊയ്യാന്‍ സാധിക്കില്ലെന്നും, എണ്ണ വ്യാപാരം ഇതുവഴി തളര്‍ച്ചയിലേക്കെത്താനുള്ള സാധ്യതയും ഉണ്ടെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. അരാംകോയ്ക്ക് ഇതുവഴി ഏറ്റവും വലിയ തളര്‍ച്ചയുണ്ടാകുമന്നാണ് പറയുന്നത്. ഏപ്രില്‍ മാസത്തില്‍  അധികമായി  300,000 ബാരല്‍ പെര്‍ഡേ കമ്പനി ഏറ്റെടുത്തേക്കും. ഇതോടെ കമ്പനിയുടെ അധിക ഉത്പ്പാദനം  12 മില്യണ്‍ ഡോളര്‍ വരെ ഉത്പ്പാപ്പിക്കാനാണ് നീക്കം. അതേസമയം   കമ്പനിയുടെ ഉത്പാദന ശേഷി 13 മില്യണ്‍ ബിപിഡി വരെ എത്തിയേക്കും.  ഒരു മില്യണ്‍ അധികം ഉത്പ്പാദന ശേഷി നടത്താന്‍ കമ്പനിക്ക് സാധിച്ചേക്കും. ഇതോടെ കമ്പനിക്ക് 13 മില്യണ്‍ ബിപിഡി വരെ ഉത്പ്പാദിപ്പിക്കാന്‍ ശേഷിയഡുണ്ടെന്നാണ് പറയുന്നത്.  

എന്നാല്‍  നിലവലെ എണ്ണവിലയില്‍ സംതൃപ്തരാണെന്നാണ്  അരാംകോ സിഇഒ വ്യക്തമാക്കുന്നത്.  എണ്ണ ഉത്പ്പാദന നിയന്ത്രണത്തല്‍ റഷ്യയുമായി സംഖ്യ ചേര്‍ന്ന ഒപെക് രാഷ്ട്രങ്ങളും, സൗദിയോട് സംഖ്യം ചേര്‍ന്ന രാഷ്ട്രങ്ങളും സമവായത്തിലേക്കെത്താത്തത് മൂലം എണ്ണ വിപണിയില്‍ വലിയ തളര്‍ച്ചയാണ് രൂപപ്പെട്ടിട്ടുള്ളത്. 

സൗദി അരാംകോയുടെ ലാഭവും ഇടിഞ്ഞു  

ലോകത്തിലെ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലൊന്നാണ് സൗദി അരാംകോ. ലാഭത്തില്‍ മാത്രമല്ല വിപണി മൂലധനത്തില്‍ ഒന്നാം സ്ഥാനത്തും ഇടംപിടിച്ച കമ്പനി. അങ്ങനെ ഒട്ടനവധി വിശേഷണങ്ങള്‍ ശ്രദ്ധേയമായ കമ്പനികളിലൊന്നാണ് സൗദി അരാംകോ. എന്നാലിപ്പോള്‍  ഐപിഒക്ക് ശേഷം കമ്പനിയുടെ ലാഭത്തില്‍  വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  കമ്പനിയുടെ 2019 ലെ അറ്റാദായത്തില്‍ 21 ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ അറ്റാദായം 2019 ല്‍ 88.2 ബില്യണ്‍ ഡോളറായി ചുരുങ്ങി. 

കോവിഡ്-19 ഭീതിയെ തുടര്‍ന്ന് എണ്ണ വിലയിലുണ്ടായ ഇടിവാണ് കമ്പനിയുടെ ലാഭത്തില്‍ തകര്‍ച്ച നേരിട്ടത്.  അതേസമയം സെപ്റ്റംബറില്‍ അരാംകോയുടെ എണ്ണ സംഭരണ ശാലയക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണവും കമ്പനിയുടെ ലാഭത്തെയും വരുമാനത്തെയുമെല്ലാം ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.  അതേസമയം കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ കമ്പനിയുടെ 2020ലെ ചിലവുകള്‍ കുറക്കാനുള്ള നടപടികളും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.   

2020 ല്‍ അരാംകോ 25 ബില്യണ്‍ ഡോളര്‍ മുതല്‍  30 ബില്യണ്‍ ഡോളര്‍ വരെ ചിലവ് കുറക്കാന്‍ പദ്ധതിയിടുന്നതായി അരാംകോ സിഇഒ അമിന്‍ നാസര്‍ വ്യക്തമാക്കി. നിലവില്‍ എണ്ണവില കുറഞ്ഞതിനാല്‍  ചിലവുകള്‍ കുറക്കാതെ കമ്പനിക്ക് മറ്റ് മാര്‍ഗങ്ങളില്ല. വെള്ളിയാഴ്ച്ച മാത്രം ബ്രന്റ് ക്രൂഡ് വില 33.85 ഡോളറിലാണ് വ്യാപാരം നടത്തിയിരുന്നത്. 

അതേസമയം 2019 ല്‍ കമ്പനി 73.2 ബില്യണ്‍  ബില്യണ്‍ ഡോളര്‍ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ വരുമാനത്തില്‍  ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഓഹരി ഉടമകള്‍ക്ക് ഈ വര്‍ഷവും കമ്പനി 75 ബില്യണ്‍ ഡോളര്‍ ലാഭവിഹിതം നല്‍കിയേക്കും.  എന്നാല്‍ കമ്പനി  2019 സംഘടിപ്പിച്ച പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 29.4 ബില്യണ്‍ ഡോളര്‍ മൂലധന സമാഹരണമാണ് നേടിയത്. ലോകത്തിലെ ഏറ്റവും വലിയ മൂലധന സമാഹരണമാണ് ഐപിഒയിലൂടെ കമ്പനി നേടിയത്. അതേസമയം നിലവില്‍  കമ്പനിയുടെ ആകെ വിപണി മൂലധനം 1.7 ട്രില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  അതേസമയം കഴിഞ്ഞവര്‍ഷം കമ്പനിയുടെ ആകെ ലാഭം 111.1 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  അതേസമയം അരാംകോ  ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയെന്ന റെക്കോര്‍ഡ് നിലനിര്‍ത്തിയിട്ടുണ്ട്. അരാംകോയ്ക്ക് പിന്നില്‍ നില്‍ക്കുന്നത് ടെക് കമ്പനിയായ ആപ്പിളാണ്.  

അരാംകോയുടെ ഓഹരി വില്‍പ്പനയ്ക്ക് മുന്‍കയ്യെടുത്തത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍സല്‍മാനായിരുന്നു. സമീപ കാലത്ത് സൗദിയില്‍ നടത്തിയ  സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും, സാമൂഹിക മാറ്റങ്ങളുടെയും ഫലമായാണ് സൗദി അരാംകോയുടെ ഓഹരികള്‍ വിറ്റഴിത്താന്‍കിരീടവകാശി തയ്യാറായത്.  കമ്പനിയുടെ 1.75 ശതമാനം വരുന്ന ഓഹരി വില്‍പ്പനയിലൂടെ 29.9 ബില്യണ്‍ ഡോളര്‍ സമാഹരണ റെക്കോര്‍ഡ് നേട്ടമായി തന്നെയാണെങ്കിലും ആഗോളതലത്തില്‍ കോവിഡ്-19 മൂലമുണ്ടായ സാമ്പത്തിക ആഘാതം കമ്പനിയുടെ ആകെ ലാഭവിഹിതം കുത്തനെ ഇടിയുന്നതിന് കാരണമായി. മാത്രമല്ല സൗദി സമ്പദ് വ്യവസ്ഥയുടെ, സൗദിയുടെ വളര്‍ച്ചയുടെ മുഖ്യ പങ്ക് വഹിക്കുന്ന അരാംകോയുടെ ഓഹരി വില്‍പ്പന 2018 ല്‍ നടക്കണമെന്നായിരുന്നു നേരത്തെ തീരുമാനിച്ചെങ്കിലും സൗദി പിന്നീട് 2019 ലേക്ക് ചില കാരണങ്ങളാല്‍ നീട്ടിക്കൊണ്ടുപോയെന്ന് പറയാം.  

എന്നാല്‍ എണ്ണയിലധിഷ്ടിതമായ സമ്പദ് വ്യവസ്ഥ തിരുത്തി സൗദി ഇപ്പോള്‍ സിനിമ, വിനോദം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളുടെ മുന്നേറ്റത്തിന് ശ്രദ്ധ നല്‍കുകയും ചെയ്യുന്നു.  ഇതിന്റെ ഭാഗമായി സൗദിയില്‍ വന്‍ പരിഷ്‌കാരണങ്ങളാണ് കൊണ്ടുവരുന്നത്.  ഓഹരി വിറ്റഴിച്ച് വന്‍ നേട്ടം കൊയ്ത് അരാംകോ ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.  എന്നാല്‍ കോവിഡ്-19 സൗദി അരാംകോയ്ക്ക് വന്‍ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട് നിലവില്‍.  എണ്ണ വില 30 ഡോോളറിലേക്ക് വരെ ചുരുങ്ങിയിരുന്നു. സൗദിയെ നിശ്ഭ്രമാക്കി കോവിഡ്-19. എന്നാല്‍ സൗദി അരാംകോ ഇക്കാര്യം അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നത് നിലവിലെ സാഹചര്യത്തില്‍.

Related Articles

© 2025 Financial Views. All Rights Reserved