
ന്യൂഡല്‍ഹി: ഇറാന്റെ എണ്ണ ഇറക്കുമതിക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോ ഇന്ത്യക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ നല്‍കിയേക്കും. ഇറാന്റെ എണ്ണ ഇറക്കുമതിയുടെ കുറവ് നികത്താന്‍ വേണ്ടിയാണ് ഇന്ത്യ സൗദി അരാംകോയില്‍ നിന്ന് കൂടുതല്‍ എണ്ണ ലഭ്യമാക്കുന്നത്.
പ്രതിദിനം 200,000 ബാരല്‍ എണ്ണയാണ് ഇന്ത്യ സൗദി അരാംകോയില്‍ നിന്ന് ഇറക്കുമതി ചെയ്യുക. ജൂണ്‍ മാസത്തില്‍ സൗദി അരാംകോയില്‍ നിന്ന് അധിക എണ്ണ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യ ഇപ്പോള്‍ ആലോചിക്കുന്നത്. അതേസമയം ഇന്ത്യ ഇറാനില്‍ നിന്ന് ആകെ 2.39 കോടി ടണ്‍ എണ്ണയാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഇറാന്‍ എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇന്ത്യയുടെ എണ്ണ സംഭരണ ശേഷിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം സൗദി അരാംകോയുടെ എണ്ണയ്ക്ക് കൂടുതല്‍ വില ഈടാക്കിയാല്‍ രാജ്യത്ത് എണ്ണ വില ഉയരാനും സാധ്യതയുണ്ട്. ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ ഇറക്കുമതി ചെയ്ത എണ്ണയുടെ അളവ് 20.73 കോടി അസംസ്‌കൃത എണ്ണയാണ്. മുന്‍വര്‍ഷം 22.04 കോടി ടണ്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ആഭ്യന്തര എണ്ണ ഉത്പാദനത്തിലു വന്‍ ഇടിവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. രാജ്യത്ത് എണ്ണ ഉത്പാദനം കുറഞ്ഞതോടെ സൗദി അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്ന നയമാണ് ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.