സൗദി അരാംകോയുടെ ഓഹരി വിലയില്‍ ഇടിവ്; ഓഹരി വില 37.75 റിയാലില്‍

December 18, 2019 |
|
News

                  സൗദി അരാംകോയുടെ ഓഹരി വിലയില്‍ ഇടിവ്; ഓഹരി വില 37.75 റിയാലില്‍

റിയാദ്: സൗദി അരാംകോയുടെ ഓഹരി വിലയില്‍  ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്.  റിയാദ് സ്റ്റോറ്റോക്ക് എക്‌സ്‌ചെയ്ഞ്ചായ തഡവുലില്‍ ഇന്നലെ ഓഹരി വിലയില്‍ 0.25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്്. വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം ഇതാദ്യമായാണ് കമ്പനിയുടെ ഓഹരി വിലയില്‍  ഇടിവ് രേഖപ്പെടുത്തിയത്.  അതേസമയം ഓഹരി വിപണിയില്‍ ഏറ്റവുമധികം നേട്ടം കൊയ്ത് മുന്നേറിയ കമ്പനിയായി മാറിയിരിക്കുകയാണ് സൗദി അരാംകോ. വിപണി മൂലധനം രണ്ട് ട്രില്യണിലാണ് ഇപ്പോള്‍ ഉള്ളത്.  എന്നാല്‍ ഇന്നലെ അവസാനിച്ച വ്യാപാരത്തില്‍ കമ്പനിയുടെ ഓഹരി വിലയില്‍  37.75 റിയാലായിരുന്നുവെന്നാണ് കണ്ക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഓഹരി വിലയില്‍ വരുംദിവസങ്ങളില്‍  വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ ചൂ്ണ്ടിക്കാട്ടുന്നത്്.  ഇതൊരു താത്കാലക ഇടിവാണെന്നാണ് ഒരുവിഭാഗം വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  

ഐപിഒയിലൂടെയുള്ള മലധനസമാഹരണത്തില്‍ വന്‍ നേട്ടമാണ് കമ്പനി ഇതുവരെ കൊയ്തത്.  1.5 ശതമാനം ഓഹരികള്‍ മാത്രമാണ് വിപണിയില്‍ ലിസ്റ്റ് ചെയ്‌തെങ്കിലും രണ്ട് ട്രില്യണ്‍ ഡോളര്‍ മൂല്യം നേടി ലോകത്തിലേറ്റവും വലിയ വിപണി മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ മാറി.  അമേരിക്കയിലെ എണ്ണ കമ്പനി ഭീമനായ എക്‌സോണ്‍ മൊബിലിന് 300 ബില്യണ്‍ ഡോളറിന്റെ മൂല്യം മാത്രമാണ് ഉള്ളത്. ടെക് ഭീമനായ ആപ്പിളിനാവട്ടെ 1.2 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് ആകെ ഉള്ളത്.  

എന്നാല്‍ പ്രാഥിമിക ഓഹരി വില്‍പ്പനയിലൂടെ റെക്കോര്‍ഡ്  നേമാണ് സൗദി അരാകോ കൈവരിച്ചത്.  ലോകത്തിലേറ്റവും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയ്ക്ക് പ്രാഥമിക  ഓഹരി വില്‍പ്പനയിലൂടെ 25.6 ബില്യണ്‍ ഡോളര്‍മൂലധനസമഹാരണം നേടാന്‍  സാധിച്ചു.  2014 ല്‍ ന്യൂയോര്‍ക്ക് വിപണിയില്‍ ആലിബാബ സ്വന്തമാക്കിയ നേട്ടത്തെ പോലും സൗദി അരാംകോ തകര്‍ത്തെറിഞ്ഞു. അതേസമയം സൗദി അരാംകോയുടെ മൂല്യം രണ്ട് ട്രില്യണിലേക്കെത്തുമ്പോള്‍ സൗദി സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങള്‍ പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. സൗദിയിലേക്ക് ഇതുവഴി നിക്ഷേപം വര്‍ധിക്കാനും, സൗദിയുടെ തൊഴില്‍ സാഹചര്യം വിപുപ്പെടാനും കാരണമാകുമെന്നാണ് വിലയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved