
റിയാദ്: ലോകത്തിലെ ഏറ്റവും ലാഭമുള്ളതും, മൂല്യമുള്ളതുമായ കമ്പനിയാണ് സൗദി അരാംകോ. സൗദി അരാംകോ തങ്ങളുടെ സംരഭങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഇപ്പോള്‍ വിപുലമായ നീക്കങ്ങള്‍ക്കാണ് തയ്യാറായിട്ടുള്ളത്. വ്യവസായിക, ബിസിനസ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രം സംരംഭകരുമായി സൗദി അരാംകോ 21 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 66 ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചു. രാജ്യത്തിന് ഏറെ നേട്ടം ഉണ്ടാക്കിയ ഇക്തവ In-Kingdom Value Add (IKTVA) പദ്ധതിയനുസരിച്ചാണ് പുതിയ കരാറിന് സൗദി അരാംകോ തുടക്കം കുറിച്ചത്. പദ്ധഥിയുടെ ഭാഗമായി സൗദി അരാംകോ പതിനൊന്നോളം രാജ്യങ്ങളിലെ സംരംഭകരുമായും, വ്യവസായിക പ്രമുഖരുമായും സൗദി അരാംകോ ചര്‍ച്ചകള്‍ നടത്തിയെന്നാണ് പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം അല്‌ഖൊബറില്‍ കഴിഞ്ഞയാഴ്ച്ച നടന്ന അഞ്ചാമത്തെ ഇക്ത്വ ഫോറത്തിലാണ് പുതിയ പ്രഖ്യാപനം നടന്നത്. പുതിയ പദ്ധതിയനുസരിച്ച് സൗദി അരാംകോയുടെ പ്രവര്‍ത്തനം ശക്തിപ്പട്ടേക്കും. മാത്രമല്ല, എണ്ണ, വാതകം, ഹൈഡ്രോകാര്‍ബണ്‍ ഇതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള സംയോജിത വസ്തുക്കള്‍ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമായി സൗദി ഓയില്‍ കമ്പനി യുഎസ് ഓയില്‍ സര്‍വീസ് കമ്പനിയുമായി 50:50 സംരംഭം സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. ഏതാണ്ട്്110 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഈ മേഖലയില്‍ നടത്തുക. മാത്രമ്ല, 2015 ല്‍ In kingdom value Add പദ്ധതിക്ക് തുടക്കം കുറിച്ചതോടെ കമ്പനിക്ക് വന്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
മാത്രമല്ല സൗദി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ In-Kingdom Value Add (IKTVA) പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ട്. പ്രാദേശിക ബിസിനസ് സംരംഭങ്ങളെ ശക്തിപ്പെടുത്താനംു കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രദേശിക സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കാനും പദ്ധതി വഴി സാധ്യമായിട്ടുണ്ട്. 25 രാജ്യങ്ങളില്‍ നിന്ന് 6.5 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 400 ഓളം നിക്ഷേപകരാണ് ഇക്ത്വപദ്ധതി വഴി സൗദി അരാംകോയിലേക്ക് ഒഴുകിയെത്തിയകത്. ് മാത്രമല്ല പദ്ധതിയുടെ ഭാഗമായി 44 സംരംഭങ്ങള്‍ പൂര്‍ത്തീരിക്കാനും, 100 ഓളം സംരഭങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.