
സൗദി എണ്ണകമ്പനിയായ അരാംകോ കഴിഞ്ഞ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ലാഭം നേടിയ എണ്ണ കമ്പനിയായി പ്രഖ്യാപിച്ചു. സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയാണ് സൗദി അരാംകോ. ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണശേഖരവും ഉല്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിയാണിത്. ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോകാര്‍ബണ്‍ ശൃംഖലയും സൗദി അരാംകോയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
100 ലധികം എണ്ണ-വാതക പാടങ്ങളും സൗദി അരാംകോയുടെ നിയന്ത്രണത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ഗവാര്‍ എണ്ണപ്പാടം സൗദി അരാംകോയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലാണ്. അതുപോലെ ലോകത്തിലെ ഏറ്റവും വലിയ ഓഫ്‌ഷോര്‍ ഫീല്‍ഡ് ആയ സഫാനിയ ഫീല്‍ഡ്, ഷൈയ്ബ ഫീല്‍ഡ് എന്നിവയും അരാംകോയുടെ ഉടമസ്ഥതയിലാണ്.
സൗദി അരാംകോയുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇന്ത്യയില്‍ പുതിയ ക്രൂഡോയില്‍ സംസ്‌കരണ കേന്ദ്രം തുറന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യവ്യവസായ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലായി മാറി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് അരാംകോയുടെ എണ്ണ ഉല്‍പ്പാദന കയറ്റുമതി വര്‍ധിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദന കമ്പനിയായി അരാംകോ മാറി.
സൗദി ബിഹിമോത്ത് സബിക്ക് മായി ഒരു ബോണ്ട് നടത്താന്‍ അരാംകോ തയ്യാറാവുകയാണ്. ഓഹരികള്‍ അരാംകോ വില്‍ക്കുകയാണെങ്കില്‍ രാജ്യത്തിന്റെ വലിയ രണ്ട് കമ്പനികളെ ഫലപ്രദമായി ലയിപ്പിക്കാനാവും. 2018 ല്‍ അരാംക്കോയുടെ അറ്റാദായം 111.1 ബില്യന്‍ ഡോളര്‍ ആയിരുന്നു. അഞ്ച് അന്താരാഷ്ട്ര എണ്ണ കമ്പനികളുടെ മൊത്തം വരുമാനത്തേക്കാള്‍ വളരെ ഉയര്‍ന്നതാണിത്. വരുമാനം 359.9 ബില്ല്യണ്‍ ആയിരുന്നു. മൂഡിസ് ഇന്‍വസ്റ്റേഴ്‌സ് സര്‍വീസ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓയില്‍ ഭീമന്മാരായ ചെവ്‌റോണ്‍, എക്‌സണ്‍ മൊബില്‍, ബ്രിട്ടന്റെ ബി പി, ആംഗ്ലോ-ഡച്ച് എതിരാളി റോയല്‍ ഡച്ച് ഷെല്‍, ഫ്രാന്‍സ് തുടങ്ങിയവ മൊത്തം ഏതാണ്ട് 80 ബില്ല്യന്‍ ഡോളറാണ് നേടിയത്. അരാംകെയുടെ കഴിഞ്ഞ വര്‍ഷത്തെ ശരാശരി പ്രതിദിന ക്രൂഡോയില്‍ ഉല്‍പാദനം 10.3 മില്യന്‍ ബാരലായിരുന്നു.
പെട്രോളിയം പ്രകൃതി വാതക മേഖലകളില്‍ ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു നേരത്തെ അരാംകോ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉടമ്പടികള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഡല്‍ഹിയില്‍ പുതിയ ക്രൂഡോയില്‍ സംസ്‌കരണം ആരംഭിച്ചത്. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോകൃത രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അത്‌കൊണ്ട് സൗദിയെ സംബന്ധിച്ചടത്തോളം വലിയ വിപണികളിലൊന്നാണ് ഇന്ത്യ.