
സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗദി അറേബ്യ സമ്പദ് വ്യവസ്ഥയില്‍ 6.8 ശതമാനം വര്‍ഷിക വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. 2012 മുതലുള്ള കാലയളവിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണിത്. ആഗോള തലത്തില്‍ ഈര്‍ജ ഉപഭോഗത്തിലുണ്ടായിരിക്കുന്ന വര്‍ധനവാണ് ലോകത്തെ മുന്‍നിര എണ്ണ കയറ്റുമതിക്കാരായ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ക്രൂഡ് ഓയില്‍ ഡിമാന്റ് ആഗോള തലത്തില്‍ ഉയരുകയും സൗദിയില്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്തതാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു. ഓയില്‍ ആക്ടിവിറ്റികളില്‍ 9.0 ശതമാനത്തിന്റെ മൊത്ത വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. ഓയില്‍ ആക്ടിവിറ്റികളില്‍ 12.9 ശതമാനം ഉയര്‍ന്നതിനാല്‍ 5.8 ശതമാനം പാദാനുപാദ വളര്‍ച്ചയാണ് മൊത്ത ആഭ്യന്തര ഉത്പ്പാദനത്തില്‍ (ജിഡിപി) ഉണ്ടായിരിക്കുന്നത്.