സൗദിയില്‍ നിന്നും പ്രവാസികള്‍ അയക്കുന്ന പണത്തില്‍ 12 ശതമാനം വര്‍ദ്ധനവ്

March 04, 2021 |
|
News

                  സൗദിയില്‍ നിന്നും പ്രവാസികള്‍ അയക്കുന്ന പണത്തില്‍ 12 ശതമാനം വര്‍ദ്ധനവ്

റിയാദ്: സൗദിയില്‍ നിന്നും പ്രവാസികള്‍ അയക്കുന്ന പണത്തില്‍ വര്‍ധനവ്. ജനുവരിയില്‍ 12 ശതമാനം വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയത്. 2020 ജനുവരിയില്‍ പ്രവാസികളുടെ പണമയക്കല്‍ ശതമാനം 10.79 ബില്യണ്‍ ആയിരുന്നു. ജനുവരിയില്‍ 10 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കില്‍ പറയുന്നു.

രാജ്യത്തിനു പുറത്തുള്ള സൗദി സ്വദേശികളുടെ പണമയക്കലിനും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 4.27 ബില്യണ്‍ (1.14 ബില്യണ്‍ ഡോളര്‍) ആയാണ് ഉയര്‍ന്നത്. 2020 ജനുവരിയില്‍ ഇത് 3.9 ബില്യണ്‍ (1.04 ബില്യണ്‍ ഡോളര്‍) ആയിരുന്നു. എന്നാല്‍, സൗദി സ്വദേശികള്‍ രാജ്യത്തിനു പുറത്തേയേക്ക് അയച്ച തുകയില്‍ 2020 ഡിസംബറിനെ അപേക്ഷിച്ച് 11 ശതമാനം കുറവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 ഡിസംബറില്‍ ഇത് 4.79 ബില്യണ്‍ (1.28 ബില്യണ്‍ ഡോളര്‍) ആയിരുന്നു.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇതേ കാലയളവില്‍ തന്നെ പുതിയതായി 10.2 മില്യണ്‍ വിദേശ തൊഴിലാളികള്‍ രാജ്യത്ത് എത്തി. 2020 ന്റെ രണ്ടാം പാദത്തില്‍ ഇത് 10.46 മില്യണ്‍ ആയിരുന്നു. സൗദിവത്കരണം ശക്തമാക്കിയതോടെയാണ് വിദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞത്.

പ്രവാസികളുടെ വ്യക്തിഗത പണമയയ്ക്കല്‍ 2020 ല്‍ 19.25 ശതമാനം വര്‍ധിച്ച് 149.69 ബില്യണ്‍ റിയാലായിരുന്നു. 2019 ല്‍ ഇത് 125.53 ബില്യണ്‍ റിയാല്‍ ആയിരുന്നു. 2016 നു ശേഷം പ്രവാസികള്‍ നാട്ടിലേക്കു അയച്ച തുകയില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയ വര്‍ഷവും 2020 ആയിരുന്നു. അന്താരാഷ്ട്ര നാണയ നിധിയും ലോകബാങ്കും പ്രതീക്ഷിച്ച കണക്കുകള്‍ക്കപ്പുറത്തുള്ള വളര്‍ച്ചയായിരുന്നു പ്രവാസികളുടെ പണമയക്കലില്‍ സൗദി കൈവരിച്ചത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved