സൗദിയിലെ അമ്മമാര്‍ക്ക് മക്കള്‍ക്കായി ബാങ്ക് അക്കൗണ്ട് തുറക്കാമെന്ന് സമ

May 31, 2021 |
|
News

                  സൗദിയിലെ അമ്മമാര്‍ക്ക് മക്കള്‍ക്കായി ബാങ്ക്  അക്കൗണ്ട് തുറക്കാമെന്ന് സമ

റിയാദ്: മക്കള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തിടത്തോളം സൗദിയിലെ അമ്മമാര്‍ക്ക് മക്കള്‍ക്കായി ബാങ്ക് അക്കൗണ്ട് തുറക്കാമെന്ന് സൗദി കേന്ദ്രബാങ്കായ സൗദി അറേബ്യന്‍ ധനകാര്യ അതോറിട്ടി (സമ). കുട്ടികളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അമ്മമാരെ പ്രാപ്തരാക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നതെന്ന് സമ വെബ്സൈറ്റിലൂടെ അറിയിച്ചു.

ഈ തീരുമാനത്തിന് മുമ്പ് വിവാഹിതയായ ഒരു സ്ത്രീക്ക് അവരുടെ ഭര്‍ത്താവിനെ ഹാജരാക്കുകയോ കോടതിയുടെ അനുവാദം വാങ്ങുകയോ ചെയ്തെങ്കില്‍ മാത്രമേ മക്കള്‍ക്കായി ബാങ്ക് അക്കൗണ്ട് തുറക്കാന്‍ പറ്റുമായിരുന്നുള്ളു. അച്ഛന്മാരാണ് നിയമപരമായി സൗദിയില്‍ കുട്ടികളുടെ രക്ഷിതാവ്. സമയുടെ മുന്‍ നിയമപ്രകാരം മാതാപിതാക്കളില്‍ അച്ഛന്മാര്‍ക്ക് മാത്രമേ മക്കള്‍ക്കായി അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കൂ. അല്ലാത്തപക്ഷം അമ്മ രക്ഷകര്‍തൃത്വം തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.   

ലോകബാങ്കിന്റെ സ്ത്രീകള്‍, ബിസിനസ്, നിയമം 2021 റിപ്പോര്‍ട്ടില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിലും അഭിവൃദ്ധി നേടുന്നതിലും ലോകത്തിലെ ഏറ്റവും മികച്ച രാജ്യവുമായിരുന്നു സൗദി അറേബ്യ. 190 രാജ്യങ്ങളെ പിന്നിലാക്കിയാണ് സൗദി ഈ നേട്ടം സ്വന്തമാക്കിയത്. 100ല്‍ 80 മാര്‍ക്കാണ് ലോകബാങ്ക് സൗദിക്ക് നല്‍കിയത്. കഴിഞ്ഞ വര്‍ഷം 70.6 ആയിരുന്നു സൗദിയുടെ മാര്‍ക്ക്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved