
ന്യൂഡല്‍ഹി: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തി. പാക് സന്ദര്‍ശനം കഴിഞ്ഞ സൗദി കിരീടവകാശി ഇന്ത്യയുടെ വികാരം മാനിച്ചാണ് സൗദി അറേബ്യയില്‍ നിന്ന്് ഇന്ത്യയിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാത്രി ഡല്‍ഹി വിമാനത്താനവളത്തിലെത്തിയ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനമാണ് സൗദി കിരീടവകാശി നടത്തുക. പുല്‍വാമ ഭികരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനില്‍ നിന്ന് സൗദി കരീടവകാശി ഇന്ത്യയിലേക്ക് നേരിട്ടെത്താതിരുന്നത്. പാകിസഥാനില്‍ നിന്ന് യാത്ര തിരിക്കുന്നതിനെതിരെ ഇന്ത്യ അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
സൗദി കിരീടവകാശിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് വളരെ പ്രധാന്യമാണ് അന്താരാഷ്ട്ര തലത്തിലുള്ളത്. ഇന്ത്യയുമായി കൂടുതല്‍ സാമ്പത്തിക സഹകരണം ഉറപ്പുവരുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയുമാണ് സൗദിയും ഇന്ത്യയും തമ്മില്‍ ഈ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഊര്‍ജ, ഭവന, പ്രതിരോധ മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പുവരുത്താനാണ് സൗദി കരീടവകാശിയുടെ ഇന്ത്യ സന്ദര്‍ശനം കൊണ്ട് ഇന്ത്യ ലക്ഷിമിടുന്നത്. അതോടപ്പം ഭീകരപ്രവര്‍ത്തനങ്ങളെ ഇല്ലായ് ചെയ്യാനും അമര്‍ച്ച ചെയ്യാനും വേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തും. തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുന്ന കരാറുകളില്‍ ഏര്‍പ്പെടുമെന്നാണ് സൂചന.
അതേസമയം പാകിസ്ഥാന് സൗദി അറേബ്യ നല്‍കുന്ന സാമ്പത്തിക സഹയത്തിനെതിരെ ഇന്ത്യ അതൃപ്തി അറിയിച്ചേക്കും. ഭീകരരെ തുടച്ചു നീക്കാന്‍ പാകിസ്ഥാന്‍ ജാഗ്രത കാണിക്കുന്നില്ലെന്നും, ഭികരര്‍ക്ക് പകിസ്ഥാന്‍ കൂടുതല്‍ പണം നല്‍കുന്നുണ്ടെന്നും ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു. ഇന്ത്യയും സൗദിയും തമ്മില്‍ അഞ്ച് കരാറുകളില്‍ ധാരണയുണ്ടാകുമെന്നാണ് സൂചന. പ്രതിരോധം, ഊര്‍ജം, നിക്ഷേപം, ഭവനം എന്നീ മേഖലകളിലായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടവകാശിയും ഒപ്പുവെക്കുക.