
റിയാദ്: ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കാനും, പുരോഗതി കൈവരിക്കാനും സൗദി അറേബ്യ ലക്ഷ്യമിടുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ സൗദി അറേബ്യ 23 മില്യണ്‍ ടൂറിസ്റ്റ് മേഖലയാണ് ലക്ഷ്യമിടുന്നത്. സൗദിയുടെ പരമ്പാരഗത സാമ്പത്തിക നയങ്ങളെ മാറ്റി നിര്‍ത്തി പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിക്ഷേപ രീതികള്‍ സ്വീകരിക്കുന്നത്. അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സൗദി ടുറിസ്റ്റ് മേഖലയുടെ വികസനത്തിലൂടെ ലക്ഷ്യമിടുന്നത്.
വിദേശ ടുറിസ്റ്റുകളുടെ എണ്ണം 5.6 ശതമാനമായി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സൗദിയില്‍ വിദേശ ടുറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചെന്നാണ് കൊളിയേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയ വിദേശ ടുറിസ്റ്റുകളുടെ എണ്ണം ഏകദേശം 17.7 മില്യണ്‍ ടൂറിസ്റ്റുകളാണ്. 2023 സാമ്പത്തിക വര്‍ഷം ഇത് 23.3 മില്യണ്‍ സഞ്ചരികളെയാണ് സൗദി പ്രതീക്ഷിക്കുന്നത്.
ടൂറിസം മേഖലയിലേക്ക് ഈ വര്‍ഷം 70.9 ബില്യണ്‍ ഡോളറാണ് സൗദി പ്രതീക്ഷിക്കുന്നത്. ഇത് മൊത്തം ആഭ്യന്തര ഉത്പാദനത്തിലൂടെയാണ് സൗദി ഈ തുകയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. വിഷന്‍ 2030 ന്റെ ഭാഗമായാണ് സൗദി പുതിയ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ടൂറിസ്റ്റ് മേഖലയിലൂടെ സൗദി കൂടുതല്‍ നിക്ഷേപ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.