സൗദിയിലെ തൊഴിലില്ലായ്മ നിരക്കില്‍ ഇടിവ്; പ്രവാസി തൊഴിലാളികള്‍ കൂട്ടത്തോടെ സൗദി വിടുന്നു; സൗദി ഭരണകൂടത്തിന്റെ നയങ്ങള്‍ തിരിച്ചടിയായത് പ്രവാസികള്‍ക്ക്

September 21, 2019 |
|
News

                  സൗദിയിലെ തൊഴിലില്ലായ്മ നിരക്കില്‍ ഇടിവ്; പ്രവാസി തൊഴിലാളികള്‍ കൂട്ടത്തോടെ സൗദി വിടുന്നു; സൗദി ഭരണകൂടത്തിന്റെ നയങ്ങള്‍ തിരിച്ചടിയായത് പ്രവാസികള്‍ക്ക്

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. അതേസമയം പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് സൗദിയില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വദേശിവത്ക്കരണം സൗദി അറേബ്യയില്‍ പൂര്‍ണമായും നടപ്പിലാക്കിയത് മൂലമാണ് സൗദിയില്‍ നിന്ന് പ്രവാസികള്‍ കൂട്ടത്തോടെ പിന്‍മാറുന്നത്. സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് ഒന്നാം പാദത്തില്‍  12.5 ശതമാനമായി രേഖപ്പെടുത്തിയപ്പോള്‍ രണ്ടാം പാദത്തില്‍ 12.3 ശതമാനമായി ചുരങ്ങുകയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

സൗദിയിലെ തൊഴില്‍ നിയമങ്ങളില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയതോടെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലും ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 20 നും 24 നും പ്രായമുള്ള സ്ത്രീ പുരുഷ തൊഴിലാളികളുടെ തൊഴിലില്ലായ്മാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൗദി അറേബ്യ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സ്ത്രീ പുരുഷന്‍മാരുടെ തൊഴില്‍ നിരക്കില്‍ മുന്‍കാലയളവിനെ അപേക്ഷിച്ച് വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

സൗദി പൗരന്‍മാര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്ന നയങ്ങളും നിലപാടുകളും സൗദി ഭരണകൂടം കര്‍ശനമാക്കി നടപ്പിലാക്കിയതോടെയാണ് രാജ്യത്ത് തൊഴില്‍ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. തൊഴിലവസരങ്ങള്‍ ശക്തിപ്പെടുത്താന്‍ സൗദി കൂടുതല്‍ നടപടികളിലാണ് ഇതിനകം സ്വീകരിച്ചിട്ടുള്ളത്. വിനോദം, വ്യവസായികം, സിനിമ, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപമെത്തിക്കാനുള്ള നടപടികളിലാണ് സൗദി ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. 

സൗദിയില്‍ സ്വദേശിവത്ക്കരണം ഊര്‍ജിതമായി നടപ്പിലാക്കിയതോടെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ ഭീമമായ കുറവാണ് രേഖപ്പെടുത്തിട്ടുള്ളത്. 2017 ല്‍ 1.9 മില്യണ്‍ പ്രവാസികളാണ് സൗദി വിട്ടുപോയത്. 2019 രണ്ടാം പാദത്തില്‍ എത്തിയപ്പോള്‍ സൗദിയില്‍ നിന്ന് കൊഴിഞ്ഞുപോയ പ്രവാസികളുടെ എണ്ണം ഏകദേശം 132,000  പേരാണെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. ചില്ലറ വിപണി മേഖലകളിലെ തൊഴില്‍ മേഖലയിലും ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved