800 മില്യണ്‍ ഡോളറിന്റെ ഗള്‍ഫ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഫണ്ടില്‍ പിഐഎഫ് ആങ്കര്‍ നിക്ഷേപകരാകും

June 11, 2021 |
|
News

                  800 മില്യണ്‍ ഡോളറിന്റെ ഗള്‍ഫ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഫണ്ടില്‍ പിഐഎഫ് ആങ്കര്‍ നിക്ഷേപകരാകും

റിയാദ്: അബര്‍ദീന്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സും ഇന്‍വെസ്റ്റ്കോര്‍പ്പും ചേര്‍ന്ന് ആരംഭിക്കുന്ന 800 മില്യണ്‍ ഡോളറിന്റെ ഗള്‍ഫ് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഫണ്ടില്‍ സൗദി അറേബ്യയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ആങ്കര്‍ നിക്ഷേപകരാകുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് മാനേജറായ  ഇന്‍വെസ്റ്റ്കോര്‍പ്പ് 250 മില്യണ്‍ ഡോളറിന്റെ ഫണ്ടിലേക്കുള്ള ആദ്യ നിക്ഷേപത്തില്‍ അന്തിമ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.   

ഏഷ്യയിലുള്ള വന്‍കിട സ്ഥാപനം മുഖേനയാണ് പിഐഎഫ് ഫണ്ടിലെ ആങ്കര്‍ നിക്ഷേപകരാകുകയെന്നാണ് സൂചന. അടുത്ത ആഴ്ച ഇത് സംൂബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടായേക്കും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാര്‍പ്പിടം, ജലം, ഡിജിറ്റല്‍വല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പടെ  സാമൂഹിക അടിസ്ഥാന സൗകര്യ പദ്ധതികളെ കേന്ദ്രീകരിച്ചായിരിക്കും ഫണ്ടിന്റെ പ്രവര്‍ത്തനം. ഗള്‍ഫ് രാജ്യങ്ങളിലെ പുതു തലമുറക്കാരായ യുവ ഭരണാധികാരികള്‍ അവരുടെ സാമ്പത്തിക പരിവര്‍ത്തന പദ്ധതികളില്‍ സാമുഹിക വികസനത്തിന് മുന്‍ഗണന നല്‍കുമെന്ന പ്രതീക്ഷയാണ് ഫണ്ടിനുള്ളതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles

© 2024 Financial Views. All Rights Reserved