മെയ് 17 മുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സൗദി എയര്‍ലൈന്‍സ്

April 19, 2021 |
|
News

                  മെയ് 17 മുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സൗദി എയര്‍ലൈന്‍സ്

റിയാദ്: മെയ് 17 മുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സൗദി എയര്‍ലൈന്‍സ് തയ്യാറാണെന്ന് സൗദി എയര്‍ലൈന്‍സ് കമ്മ്യൂണിക്കേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ഖാദിര്‍. 'നിങ്ങളുടെ ലഗ്ഗേജ് തയ്യാറായോ' എന്ന് ചോദിച്ചുകൊണ്ടുള്ള സന്ദേശം കഴിഞ്ഞ ദിവസം എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തിരുന്നു. ഇത് വൈറലായി. ഇതിന്റെ ചുവടുപിടിച്ചുയര്‍ന്ന സംശയങ്ങള്‍ ദൂരീകരിച്ചുകൊണ്ടാണ് ഖാലിദ് ബിന്‍ അബ്ദുല്‍ ഖാദിര്‍ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരുക്കം തുടങ്ങിയ വിവരം വെളിപ്പെടുത്തിയത്.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 15നാണ് സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വീസ് നിര്‍ത്തിവെച്ചത്. സൗദിയിലെ അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് നീട്ടിയിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിച്ചത് പോലെ മെയ് 17ന് വിലക്ക് നീക്കുമെന്നും സൗദി കോവിഡ് പ്രതിരോധ സമിതി സെക്രട്ടറി ഡോ. തലാല്‍ അല്‍ തുവൈജിരി അറിയിച്ചു. ഇക്കാര്യം മെയ് 17 ന് മുമ്പായി തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved