മാന്ദ്യം മറികടക്കാന്‍ പിഎഫ് വിഹിതം വെട്ടിക്കുറക്കുന്നു;കുറച്ച് സ്വരൂപിച്ച് കൂടുതല്‍ ചെലവിടണമെന്ന് കേന്ദ്രസര്‍ക്കാര്‍

December 10, 2019 |
|
News

                  മാന്ദ്യം മറികടക്കാന്‍ പിഎഫ് വിഹിതം വെട്ടിക്കുറക്കുന്നു;കുറച്ച് സ്വരൂപിച്ച് കൂടുതല്‍ ചെലവിടണമെന്ന് കേന്ദ്രസര്‍ക്കാര്‍

തെരഞ്ഞെടുക്കപ്പെട്ട ചില തൊഴില്‍മേഖലയിലുള്ള ജീവനക്കാരുടെ  പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള നീക്കിയിരുപ്പ് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എംഎസ്എംഇ,ടെക്‌സ്റ്റൈല്‍സ് ,സ്റ്റാര്‍ട്ടപ്പുകള്‍  തുടങ്ങിയ മേഖലകളിലാണ് പുതിയ തീരുമാനം നടപ്പിലാകുക.

ബേസിക് സാലറിയുടെ പന്ത്രണ്ട് ശതമാനം വരെയാണ്  നിലവില്‍ തൊഴിലാളികളുടെ വിഹിതം . ഇത് 9%-12% ഇടയിലായിരിക്കും നല്‍കേണ്ടി വരിക. അതേസമയം തൊഴില് ഉടമയുടെ വിഹിതത്തില്‍ മാറ്റങ്ങളുണ്ടാകില്ല. 2019ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് ബില്ലിലെ പ്രൊവിഷനാണ് നടപ്പാക്കുന്നത്. ഈ ബില്ല് ഈ ആഴ്ച തന്നെ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും. 

 ഇതേതുടര്‍ന്ന് ജീവനക്കാരുടെ ശമ്പളത്തില്‍ നേരിയ വര്‍ധനവ് വരുമെങ്കിലും  ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഈ തീരുമാനം തൊഴിലാളികള്‍ക്ക് തിരിച്ചടിയായി മാറും. കാരണം ജോലിയില്‍ നിന്ന് വിരമിച്ചാല്‍  ലഭിക്കുന്ന പിഎഫ് തുകയില്‍ വന്‍ കുറവാണ് നേരിടുക. ആളുകളുടെ പോക്കറ്റിലേക്ക് കൂടുതല്‍ പണമെത്തുന്നത് പൊതുവെ ചെലവാക്കാനുള്ള ശേഷിയെ മെച്ചപ്പെടുത്തുകയും ആഭ്യന്തര ഉപഭോഗം വര്‍ധിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍ . പുതിയ പരിഷ്‌കാരം വഴി സാമ്പത്തിക മാന്ദ്യം മറികടക്കാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ വെറുതെയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കാരണം 3000 കോടി രൂപയുടെ വാര്‍ഷിക ചെലവിടല്‍ മാത്രമാണ് വര്‍ധിക്കുക.

Related Articles

© 2025 Financial Views. All Rights Reserved