സേവിങ്‌സ് എക്കൗണ്ടില്‍ പണമിടപാടുകള്‍ നടത്താതിരുന്നാല്‍ ബാങ്കുള്‍ പുതിയ നടപടി സ്വീകരിച്ചേക്കും; ബാങ്കിങ് മേഖലയിലെ തട്ടിപ്പുകള്‍ തടയുക ലക്ഷ്യം

December 26, 2019 |
|
News

                  സേവിങ്‌സ് എക്കൗണ്ടില്‍ പണമിടപാടുകള്‍ നടത്താതിരുന്നാല്‍ ബാങ്കുള്‍ പുതിയ നടപടി സ്വീകരിച്ചേക്കും; ബാങ്കിങ് മേഖലയിലെ തട്ടിപ്പുകള്‍ തടയുക ലക്ഷ്യം

കൊച്ചി: ദീര്‍ഘകാലമായി നിങ്ങളുടെ സേവിങ്‌സ് അക്കൗണ്ടില്‍ ഇടപാടുകള്‍ ഒന്നും നടത്താതിരിക്കുകയാണെങ്കില്‍ നിലവിലത് നിഷ്‌ക്രിയ അക്കൗണ്ടായി മാറിയിട്ടുണ്ടാവും. അങ്ങനെയുള്ള അക്കൗണ്ടിന്റെ ഡെബിറ്റ് കാര്‍ഡ് ബാങ്കുകള്‍ ഇനി സ്വമേധയാ പുതുക്കി നല്‍കില്ല. ചെലവ് കുറയ്ക്കുക, തട്ടിപ്പുകള്‍ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബാങ്കുകളുടെ ഈ തീരുമാനം.

നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്ക് വേണ്ടിയുള്ള ഡെബിറ്റ് കാര്‍ഡുകള്‍ സ്വമേധയാ ഇഷ്യു ചെയ്യില്ലെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പടെയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചതിനാല്‍ ഉപഭോക്താക്കള്‍ സമീപിക്കുന്നില്ല എങ്കില്‍ നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്ക് വേണ്ടി സ്വമേധയാ ഡെബിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നത് ബാങ്കുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. 

ശമ്പള വരുമാനക്കാര്‍ ഇടയ്ക്കിടെ ജോലി മാറുന്നത് കാരണം സീറോ- ബാലന്‍സ് സാലറി അക്കൗണ്ടുകളില്‍ ഏറെയും പലപ്പോഴും നിഷ്‌ക്രിയമാവുകയാണ്. ജോലി മാറി കഴിഞ്ഞാല്‍ പഴയ സാലറി അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാത്തതാണ് ഇതിന് കാരണം. അതിനാല്‍ ഇത്തരത്തില്‍ നിഷ്‌ക്രിയമായി കിടക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ക്ക് വേണ്ടി സ്വമേധയാ ഡെബിറ്റ് കാര്‍ഡുകള്‍ കിട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved