ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനോട് ഗുഡ് ബൈ പറയണോ? ചെറു ബള്‍ബുകളില്‍ മുതല്‍ മോട്ടോര്‍ ഉപയോഗിക്കുമ്പോള്‍ വരെ ശ്രദ്ധിക്കാന്‍ ഏറെയുണ്ടേ; ചാര്‍ജ് 6.8 ശതമാനം കൂട്ടാന്‍ സര്‍ക്കാര്‍; വൈദ്യുതി ലാഭിക്കാന്‍ ഇവയോര്‍ക്കാം

July 19, 2019 |
|
News

                  ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനോട് ഗുഡ് ബൈ പറയണോ?   ചെറു ബള്‍ബുകളില്‍ മുതല്‍ മോട്ടോര്‍ ഉപയോഗിക്കുമ്പോള്‍ വരെ ശ്രദ്ധിക്കാന്‍ ഏറെയുണ്ടേ; ചാര്‍ജ് 6.8 ശതമാനം കൂട്ടാന്‍ സര്‍ക്കാര്‍; വൈദ്യുതി ലാഭിക്കാന്‍ ഇവയോര്‍ക്കാം

വൈദ്യുതി ബില്‍ വന്നാല്‍ ഷോക്കടിക്കുമെന്ന് പലരും പറയുന്ന പരാതിയാണ്. ഈ വേളയിലാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടുമെന്ന് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന്‍. വൈദ്യുതി നിരക്കില്‍ 6.8 ശതമാനമാണ് വര്‍ധന. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍, ബിപിഎല്‍ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നിരക്ക് കൂട്ടില്ല.

മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 5 രൂപയുടെ വര്‍ധനയുണ്ടാകും. മൂന്ന് വര്‍ഷത്തേക്കാണ് നിരക്ക് വര്‍ധനയെന്നും റഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.  പുതിയ നിരക്ക് പ്രകാരം കെഎസ്ഇബി 902 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും റഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ഇനിയുള്ള ദിവസങ്ങളില്‍ എങ്കിലും വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ കൃത്യമായ ചിട്ടകള്‍ പാലിച്ചില്ലെങ്കില്‍ വൈദ്യുതി ബില്‍ ഷോക്കടിപ്പിക്കുമെന്നുപ്പ്. 

ഇക്കാര്യങ്ങള്‍ ഓര്‍ക്കാം: 

> ലൈറ്റുകളുടെ ഉപയോഗം നോക്കിയാല്‍ എല്‍ഇഡി ബള്‍ബുകളാണ് ഏറ്റവും നല്ലത്. സിഎഫ്എല്‍ മാറി അവയുടെ സ്ഥാനത്ത് എല്‍ഇഡി വന്നപ്പോള്‍ വൈദ്യുതി ബില്ലുകളിലും ഗണ്യമായ കുറവ് വന്നിരുന്നു. 9 വാട്ട്സിന്റെ എല്‍ഇഡി ബള്‍ബുണ്ടെങ്കില്‍ ഒറു മുറിയില്‍ ധാരാളം വെളിച്ചം കിട്ടും. സിഎഫ്എല്‍ ബള്‍ബുകള്‍ പരമാവധി 10,000 മണിക്കൂര്‍ ആയുസ് നല്‍കുമെന്ന് വാഗ്ദാനം ചെയ്യുമ്പോള്‍ എല്‍ഇഡി ബള്‍ബുകള്‍ക്ക് 50,000 മണിക്കൂറാണെന്നും മറക്കരുത്.

> ഉപയോഗം കഴിഞ്ഞാല്‍ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്. ഇത്തരത്തില്‍ തന്നെ രാജ്യത്ത് ഒട്ടേറെ വൈദ്യുതി പാഴായി പോകുന്നുണ്ട്. കേരളത്തിലാണ് ഇതിന്റെ മുഖ്യപങ്കെന്ന കാര്യവും മറക്കരുത്.

>വണ്ണം കുറഞ്ഞ ട്യൂബ് ലൈറ്റുകള്‍ ഇന്ന് ലഭ്യമാണ്. ഇത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് സഹായിക്കും.

>വൈദ്യുതി ഉപകരണങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നവയാണ് ഫാനുകള്‍. 35 മുതല്‍ 50 വാട്സ് വരെ വൈദ്യുതി ഉപയോഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാനുകള്‍ ഇന്നുണ്ട്. ഇവ ഉപയോഗിക്കുമ്പോള്‍ ചെറിയ ഇലക്ട്രോണിക്ക് റെഗുലേറ്റര്‍ ഘടിപ്പിക്കുവാനും ഫാനിന്റെ ലീഫുകള്‍ കൃത്യസമയത്ത് വൃത്തിയാക്കാന്‍ ശ്രമിക്കുകയും വേണം.

> തുണി അയണ്‍ ചെയ്യുന്ന സമയത്ത് പരമാവധി തുണികള്‍ തേച്ച് വയ്ക്കുക. പലപ്പോഴായി അയണ്‍ ചെയ്യാന്‍ ശ്രമിക്കുന്നത് വൈദ്യുതി പാഴാകുന്നതിന് കാരണമാകും.

> വീട്ടില്‍ ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ഇവ എപ്പോഴും ഭിത്തില്‍ നിന്നും അല്‍പം മാറ്റി വായി സഞ്ചാരമുള്ളിടത്ത് വയ്ക്കുകയും അടിക്കടി തുറക്കുന്നത് ഒഴിവാക്കുകയും വേണം. പഴയ ഫ്രിഡ്ജുകളേക്കാള്‍ മികച്ച സ്റ്റാര്‍ റേറ്റിങ്ങുള്ള ഫ്രിഡ്ജുകളാണ് നല്ലത്.

> കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച ശേഷം പവര്‍ ഓഫാക്കിയെന്ന് ഉറപ്പ് വരുത്തണം. സ്ലീപ് മോദില്‍ കിടക്കുന്ന വേളയില്‍ വൈദ്യുതി ഉപയോഹഗം കട്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ള ഭാഗങ്ങളുടെ ആയുസിന് ഏറ്റവും നല്ലത് ഉപയോഗം കഴിഞ്ഞയുടന്‍ ഓഫ് ചെയ്യുന്നതാണ്.

> എസി എന്നത് വൈദ്യുതി ഒരുപാട് ഉപയോഗിക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ വിപണിയിലുള്ള ഇന്‍വെര്‍ട്ടര്‍ എസി ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗത്തില്‍ ലാഭം നല്‍കുമെന്ന കാര്യം ഓര്‍ക്കുക.

>വീട്ടില്‍ മോട്ടോര്‍ ഉപയോഗിക്കുന്ന വേളയിലും ഒട്ടേറെ വൈദ്യുതിയാണ് വേണ്ടി വരുന്നത്. അതിനാല്‍ തന്നെ ഊര്‍ജ്ജക്ഷമതയുള്ള മോട്ടോര്‍ ഉപയോഗിക്കുക. മൂന്ന് തവണയില്‍ കൂടുതല്‍ റീവൈന്‍ഡ് ചെയ്ത മോട്ടോറുകള്‍ ഉപയോഗിക്കാതിരിക്കാനും ഇവയുടെ കൂളിങ് ഫാനുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. ഇവയില്‍ ഉപയോഗിക്കുന്ന പൈപ്പുകള്‍ വരെ കൃത്യമായ അളവിലുള്ളതല്ലെങ്കില്‍ പണം ചോരും എന്ന കാര്യം കൂടി ഓര്‍ക്കുക.

> ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സമയത്തും ഏറെ ശ്രദ്ധ വേണ്ട ഒന്നാണ്. ഫുള്‍ ചാര്‍ജായി എന്ന് ഉറപ്പു വരുന്ന സമയത്തിലധികം ഇവ ചാര്‍ജ് ചെയ്തിടരുത്. വൈദ്യുതി പാഴാകുന്നതിനും ഫോണ്‍ നശിക്കുന്നതിനും ഇത് കാരണമാകുമെന്ന് ഓര്‍ക്കുക.

Related Articles

© 2025 Financial Views. All Rights Reserved