
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് എസ്ബിഐ കിഴിവുകള്‍ പ്രഖ്യാപിച്ചു. ഭവന-വാഹന വായ്പകള്‍ക്ക് പ്രൊസസിങ് ഫീസ് ഒഴിവാക്കി. വാഹനവിലയുടെ 90 ശതമാനം വരെ വായ്പ അനുവദിക്കും. യോനോ ആപ്പ് വഴി കാര്‍ ലോണിന് അപേക്ഷിച്ചാല്‍ പലിശ നിരക്കില്‍ കാല്‍ ശതമാനം കിഴിവ് നല്‍കും. 7.5 ശതമാനം മുതലാണ് വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്.
75-ാം വാര്‍ഷികം പ്രമാണിച്ച് സ്ഥിര നിക്ഷപത്തിന് അധിക പലിശയും ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. 75 ദിവസം, 75 ആഴ്ച, 75 മാസം എന്നീ കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള പലിശയേക്കാല്‍ 15 ബേസിസ് പോയിന്റ് അധികം ലഭിക്കും. ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള കാലയളവില്‍ നിക്ഷേപം നടത്തിയാലാണ് അധിക പലിശ ലഭിക്കുക. സ്വര്‍ണപ്പണയ വായ്പയുടെ പലിശയില്‍ 0.75 ശതമാനം കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. യോനോ ആപ്പുവഴി ഗോള്‍ഡ് ലോണിന് അപേക്ഷിച്ചാല്‍ പ്രൊസസിങ് ഫീസ് ഒഴിവാക്കി നല്‍കും. 7.5ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്.