
സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന ജെറ്റ് എയര്‍വേയ്‌സിന് പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതിന് എസ്ബിഐ ഒരുങ്ങുകയാണ്. കടക്കെണിയിലകപ്പെട്ട ജെറ്റ് എയര്‍വേസിന് പുതിയ നിക്ഷേപകരെ കണ്ടത്തുന്നതിന് ഉപദേശിക്കാനും നിക്ഷേപകരുടെ തിരച്ചില്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നത് വരെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇടക്കാല ബോര്‍ഡ് മാനേജ്‌മെന്റ് നയിക്കാന്‍ കണ്‍സള്‍ട്ടിങ് കമ്പനിയായ Mckinsey യെ നിയോഗിക്കും.
ജെറ്റ് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ വിനയ് ദുബെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ അമിത് അഗര്‍വാള്‍ ഇതുമായി ബന്ധപ്പെട്ട് തുടരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അരിജിത് ബസു പറഞ്ഞു. എസ്ബിഐ മുന്‍ ചെയര്‍മാന്‍ എ.കെ.പുര്‍വാര്‍ ഇടക്കാല ബോര്‍ഡിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുമെന്ന് ബസു പറഞ്ഞു. ജെറ്റിന് വേണ്ടിയുള്ള ലേലം ഏപ്രില്‍ 9 വരെ കഷണിക്കുമെന്നാണ് എസ്ബി ഐ ചെയര്‍മാന്‍ പറഞ്ഞത്. ഏപ്രില്‍ 30 വരെയാണ് അന്തിമ ലേല അപേക്ഷകള്‍ പ്രതീക്ഷിക്കുന്നത്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പാദാതാക്കളുടെ കണ്‍സോര്‍ഷ്യത്തെ ഇത്തിഹാദ് സമീപിച്ചു കഴിഞ്ഞെന്നാണ് പറയപ്പെടുന്നത്. 37 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുത്ത് പങ്കാളിത്തം 49 ശതമാനമായി വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ ഇത്തിഹാദിന് 24 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ഭൂരിപക്ഷ ഓഹരികള്‍ വായ്പാദാതാക്കള്‍ ഏറ്റെടുക്കുന്നതോടെ ഇത് 12 ശതമാനത്തിലേക്ക് കുറയും.