
ഡല്‍ഹി: രാജ്യത്ത് റുപേ കാര്‍ഡുകള്‍ ലഭ്യമാക്കാനുള്ള നീക്കത്തിലാണ് എസ്ബിഐ. മാസ്റ്റര്‍ കാര്‍ഡിനോ വിസയ്‌ക്കോ തുല്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്ത്യയുടെ റുപേ കാര്‍ഡ് യുഎഇയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറക്കി ദിവസങ്ങള്‍ക്കകമാണ് പുതിയ നീക്കം. റുപേ കാര്‍ഡ് വ്യാപിപ്പിക്കുന്നത് വഴി ആഭ്യന്തര പേയ്‌മെന്റ് ശൃംഖലകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് എസ്ബിഐയുടെ ലക്ഷ്യം. റുപേ കാര്‍ഡ് വരുന്നതോടെ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയ്ക്കായിരിക്കും പകരമായി മാറുക.
ഇവ രണ്ടുമാണ് ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് മുന്നിട്ട് നില്‍ക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര ഡെബിറ്റ്, ക്രെഡിറ്റ് പേയ്‌മെന്റ് ശൃംഖലയാണ് റൂപേ. നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് റുപെ കാര്‍ഡ് പുറത്തിറക്കുന്നത്. റുപെ അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഉടന്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് എസ്ബിഐ കാര്‍ഡ്. ഈ സാമ്പത്തിക വര്‍ഷം തന്നെ റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രതീക്ഷിക്കാം എന്നാണ് എസ്ബിഐ കാര്‍ഡ് നല്‍കുന്ന സൂചന.
റുപെ കാര്‍ഡുകള്‍ക്ക് പുറമെ ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിസ, മാസ്റ്റര്‍ കാര്‍ഡുകളും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ റുപെ കാര്‍ഡുകള്‍ സിംഗപ്പൂര്‍, ഭൂട്ടാന്‍ ഉള്‍പ്പടെ ഉള്ള കുറച്ച് രാജ്യങ്ങള്‍ മാത്രമാണ് അംഗീകരിക്കുന്നത്. പ്രധാനമന്ത്രി അടുത്തിടെ യുഎഇയില്‍ കാര്‍ഡ് പുറത്തിറക്കിയിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്വീകാര്യത നേടുന്നതിനായി റുപെ കാര്‍ഡ് ജപ്പാന്‍ ക്രെഡിറ്റ് ബ്യൂറോ, ചൈന യൂണിയന്‍ പെ തുടങ്ങിയ അന്താരാഷ്ട കമ്പനികളുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് എസ്ബിഐ കാര്‍ഡിന്റെ ഉപഭോക്താക്കളുടെ എണ്ണം 90 ലക്ഷവും വിപണി വിഹിതം 17.9 ശതമാനവും ആണ്.