എസ്ബിഐ കാര്‍ഡ്‌സ് ഇഎംഐ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചു

November 13, 2021 |
|
News

                  എസ്ബിഐ കാര്‍ഡ്‌സ് ഇഎംഐ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചു

കൊച്ചി: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ചെലവേറും. എസ്ബിഐ കാര്‍ഡ്‌സ് ഇഎംഐ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. 2021 ഡിസംബര്‍ ഒന്നു മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇഎംഐ ഇടപാടുകള്‍ക്കാണ് കമ്പനി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നത്. 100 രൂപയാണ് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അയച്ച ഇ-മെയിലില്‍ ആണ് എസ്ബിഐ കാര്‍ഡ്‌സ് നിരക്ക് വര്‍ധനയുടെ സൂചന നല്‍കിയത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍, ആപ്പ് എന്നിവ വഴി നടത്തുന്ന ഇഎംഐ ഇടപാടുകള്‍ക്കും ഫീസ് ബാധകമാകും . സാധനങ്ങള്‍ ഇഎംഐയില്‍ വാങ്ങിയിട്ടുള്ള ഇഎംഐ തിരിച്ചടവിനും ഇത് ബാധകമാകും.

ഓരോ ഇടപാടിനും 99 രൂപയും നികുതിയും നല്‍കേണ്ടി വരുന്നത് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. 'ബൈ നൗ പേ ലേറ്റര്‍' സംവിധാനം ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള പര്‍ച്ചേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനവുമായി എസ്ബിഐ കാര്‍ഡ്‌സ് എത്തുന്നത്. മുഴുവന്‍ തുകയും ഒരുമിച്ച് നല്‍കാതെ പിന്നീട് പണം നല്‍കാനാകുന്ന സംവിധാനം ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് താരതമ്യേന പ്രോസസിങ് ഫീസും കൂടുതലാണ്.

എസ്ബിഐ കാര്‍ഡ്‌സ് ഉപഭോക്താക്കള്‍ക്ക് അയച്ച മെയിലില്‍ കാര്‍ഡ് ഉടമകള്‍ 2021 ഡിസംബര്‍ ഒന്ന് മുതല്‍, കടകളിലോ , വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ നടത്തുന്ന എല്ലാ ഇഎംഐ ഇടപാടുകള്‍ക്കും 99 രൂപ പ്രോസസ്സിംഗ് ഫീസും ബാധകമായ നികുതികളും നല്‍കണം. ഇഎംഐ പ്രോസസ്സിംഗ് ഫീസിനെ കുറിച്ച് കൂടുതലറിയാന്‍ എസ്ബിഐ കാര്‍ഡ്‌സുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്. അതേസമയം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന മറ്റ് ഇഎംഐ തിരിച്ചടവുകളുടെ നിരക്കുകള്‍ സംബന്ധിച്ച് വ്യക്തതയില്ല. ഇഎംഐയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പേയ്മെന്റ് മോഡ് ഇഎംഐ ഓപ്ഷന്‍ നല്‍കി സാധനങ്ങള്‍ വാങ്ങാം.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി ഇങ്ങനെ നടത്തുന്ന ഓരോ ഇടപാടിനും ഇനി പ്രോസസ്സിംഗ് ഫീസ് ഈടാക്കും.. ഈ ഫീസും നികുതി ഇനത്തില്‍ ഈടാക്കിയിരിക്കുന്ന തുകയും ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റില്‍ ഇഎംഐ തുകക്കൊപ്പം തന്നെ ലഭ്യമാകും. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഈടാക്കുന്ന പലിശ നിരക്കിന് പുറമെയാണ് ഈ പ്രോസസ്സിംഗ് ഫീസ് എന്നത് ശ്രദ്ധേയമാണ്. പലിശ രഹിത ഇഎംഐ ഇടപാടുകള്‍ക്കും പ്രത്യേക ചാര്‍ജ് ബാധകമാകും. കൂടാതെ മറ്റ് ഇടപാടുകള്‍ ഇഎംഐലേക്ക് മാറ്റുന്നതിനും അധിക നിരക്ക് നല്‍കേണ്ടി വരും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved