പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ല; മുന്നറിയിപ്പുമായി എസ്ബിഐ

February 08, 2022 |
|
News

                  പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ല; മുന്നറിയിപ്പുമായി എസ്ബിഐ

മുംബൈ: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും 2022 മാര്‍ച്ച് 31ന് മുന്‍പ് ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ലെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. തടസമില്ലാത്ത സേവനങ്ങള്‍ക്കായി ഈ നിര്‍ദ്ദേശം പാലിക്കണമെന്നും ബാങ്ക് വ്യക്തമാക്കി. ട്വിറ്റര്‍ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയുമാണ് എസ്ബിഐ ഉപഭോക്താക്കളോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും. അതുകഴിഞ്ഞാല്‍ പിന്നെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ തടസമുണ്ടാകും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം ബാങ്ക് നീട്ടിയിരുന്നു. 2021 സെപ്തംബര്‍ മാസത്തില്‍ അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് മാര്‍ച്ച് 31 വരെ നീട്ടിയത്.

ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള ഓപ്ഷന്‍ കാണും. ലിങ്ക് ആധാര്‍ എന്ന ഈ ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ തുറന്നു വരുന്ന പേജില്‍ ആധാര്‍ നമ്പറും പാന്‍ കാര്‍ഡ് നമ്പറും രേഖപ്പെടുത്തണം. 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് മെസേജ് അയച്ചും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാം.

Read more topics: # SBI, # എസ്ബിഐ,

Related Articles

© 2025 Financial Views. All Rights Reserved