
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പലിശ നിരക്കില്‍ വീണ്ടും കുറവ് വരുത്തി, സ്ഥിര നിക്ഷേപ പലിശ നിരക്കാണ ്എ്ബിഐ കുറച്ചത്. പുതിയ നിരക്കുകള്‍ നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നേക്കും. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പുവര്‍ഷം ഇതുവരെ 135 ബേസിസ് പോയിന്റ് കുറച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ വിവിധ ബങ്കെുകള്‍ നിക്ഷേപ പലിശ നിരക്കില്‍ ഭീമമായ കുറവ് വരുത്തിയത്. അതേസമയം ഒരുവര്‍ഷത്തിനും, രണ്ട് വര്‍ഷത്തിനുമിടയില്‍ കാലാവധിയുള്ള എഫ്ഡിഐ നിക്ഷേപകര്‍ക്കാണ് 15 ബേസിസ് പോയിന്റില്‍ കുറവ് വരുത്തിയത്.
നിലവില്‍ പുതുക്കിയ പലിശനരക്കുകള്‍ ഇങ്ങനെയാണ്
7 ദിവസം മുതല്‍ 45 ദിവസംവരെ 4.50 ശതമാനം
46 ദിവസം മുതല്‍ 179 ദിവസംവരെ 5.50 ശതമാനം
180 ദിവസം മുതല്‍ 210 ദിവസംവരെ 5.80 ശതമാനം
211 ദിവസം മുതല്‍ ഒരുവര്‍ഷം വരെ 5.80 ശതമാനം
ഒരു വര്‍ഷം മുതല്‍ 2 വര്‍ഷംവരെ 6.25 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷംവരെ 6.25 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷംവരെ 6.25 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷംവരെ 6.25 ശതമാനം
എന്നിങ്ങനയൊണ് എസ്ബിഐ നിലവില്‍ നിക്ഷേപ പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുള്ളത്. അതേസമയം രണ്ടു കോടി രൂപയ്ക്കുമുകളിലുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശയും കുറച്ചിട്ടുണ്ട്. 30 മുതല്‍ 75 ബേസിസ് പോയന്റുവരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. വായ്പാ പലിശ നിരക്കും കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 5 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്.ഇതോടെ ഒരുവര്‍ഷ കാലാവധിയുള്ള എംസിഎല്‍ആര്‍ നിരക്ക് 8.05 ശതമാനത്തില്‍നിന്ന് 8 ശതമാനമായും കുറവ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.