
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വീണ്ടും പലിശ നിരക്ക് വെട്ടിക്കുറച്ചു. ഒരുമാസത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ രണ്ടാം തവണയാണ് പലിശ നിരക്കില്‍ കുറവ് വരുത്തുന്നത്. പുതിയ നിരക്കുകള്‍ മാര്‍ച്ച് 10 ന് പ്രാബല്യത്തില്‍ വരികയും ചെയ്തു.
അതേസമയം മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ്(എംസിഎല്‍ആര്‍) അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലും എസ്ബിഐ കുറവുവരുത്തി. വിവിധ കാലയളവിലുള്ള പലിശയ്ക്ക് 10-15 ബേസിസ് പോയന്റുവരെയാണ് കുറച്ചത്.
ഒരുവര്‍ഷത്തെ എംസിഎല്‍ആര്‍ 10 ബേസിസ് പോയന്റ് കുറച്ച് 7.75 ശതമാനമാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം പത്താമത്തെ തവണയാണ് എംസിഎല്‍ആര്‍ നിരക്കില്‍ ബാങ്ക് കുറവുവരുത്തുന്നത്. ഇതോടെ ഭവനവായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശനിരക്ക് കുറയും
അതുപോലെ, മൂന്ന് മാസത്തെ എംസിഎല്‍ആര്‍ ഇപ്പോള്‍ 7.50 ശതമാനത്തില്‍ നിന്ന് 15 ബിപിഎസ് കുറഞ്ഞ് 7.50 ശതമാനമായി കുറക്കുകയും ചെയ്തിട്ടുണ്ട് നിലവില്‍. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം പലിശ അധികം ലഭിക്കും.