
ഭവന വായ്പ വിതരണത്തില്‍ റെക്കോഡ് നേടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2022 ജനുവരി അവസാനം വരെ എസ്ബിഐ വീട് വാങ്ങുന്നവര്‍ക്ക് 1.12 ലക്ഷം കോടി രൂപ വായ്പ വിതരണം ചെയ്തു. ഇത് ഉള്‍പ്രദേശങ്ങളിലെ ഭവനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചു. 2021 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം വളര്‍ച്ചയാണിത്.
ഭവന വായ്പ വിതരണം നിലവില്‍ കോവിഡിന് മുമ്പുള്ള നിലകളെ മറികടന്നിരിക്കുന്നു. ഒപ്പം ഭവന വായ്പയ്ക്കും ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി വിശാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചയാണിതെന്ന് എസ്ബിഐയുടെ വക്താവ് സ്ഥിരീകരിച്ചു. ഭവന വായ്പ വിതരണങ്ങളില്‍ ഏകദേശം 40 ശതമാനം ടയര്‍-1 നഗരങ്ങളില്‍ നിന്നാണ്. ബാക്കിയുള്ളത് മറ്റ് നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമാണ്. ഇത്തരം വായ്പകളുടെ ശരാശരി വലുപ്പം 34 ലക്ഷം രൂപയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ബാംഗ്ലൂര്‍, പുണെ എന്നീ നഗരങ്ങള്‍ക്ക് ഭവന വായ്പ വിതരണത്തില്‍ വലിയ പങ്കുണ്ട്. 6.7 ശതമാനം എന്ന ആകര്‍ഷകമായ നിരക്കില്‍ കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ എസ്ബിഐ ലക്ഷ്യമിടുന്നതിനാല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ പ്രോസസ്സിംഗ് ഫീസ് ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. സിബില്‍ നല്‍കുന്ന ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ച് ഈ കുറഞ്ഞ നിരക്ക് 20 ബേസിസ് പോയിന്റ് വരെ ഉയര്‍ന്നേക്കാം.