
ന്യൂഡല്‍ഹി: ഒക്ടോബര്‍ 8, 9 തീയതികളിലായി ഒരു നിശ്ചിത സമയത്തേക്ക് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ ഉപോഗിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തയില്‍ പറയുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അപ്‌ഡേഷന്‍ നടക്കുന്നത് മൂലമാണ് ഈ തടസം നേരിടുന്നതെന്ന് എസ്ബിഐ ട്വീറ്റില്‍ അറിയിച്ചു. യോനോ ആപ്പിലും ഈ പ്രതിസന്ധിയുണ്ടാകുമെന്നും അറിയിപ്പുണ്ട്.
ഒക്ടോബര്‍ 9 അര്‍ദ്ധരാത്രി 11.20 മുതല്‍ രാത്രി 1.20 വരെ അതായത് ഒക്ടോബര്‍ 10,1.20 വരെ ആയിരിക്കും ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് തടസം നേരിടുക. എസ് ബിഐ ഡെബിറ്റ് കാര്‍ഡ്, യോനോ ആപ്പ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യുപിഐ സേവനങ്ങള്‍ എന്നിവയും തടസ്സപ്പെടും. ഉപഭോക്താക്കള്‍ ഈ തടസ്സത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും എസ്ബിഐ ഓര്‍മ്മപ്പെടുത്തി. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് അപ്‌ഡേഷന്‍ രാത്രി വൈകിയാണ് നടത്തുന്നത്.