
കെവൈസി വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ മെയ് 31നുശേഷം അക്കൗണ്ടുകള്‍ ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന് എസ്ബിഐ. കോവിഡ് വ്യാപനം മൂലം നിയന്ത്രണങ്ങളുള്ളതിനാല്‍ മെയ് 31വരെ സമയം അനുവദിച്ചിട്ടുണ്ട്. കെവൈസി പുതുക്കുന്നതിന് ശാഖകളില്‍ എത്തേണ്ടതില്ലെന്നും ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.
രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയിലിലോ തപാലിലോ കെവൈസി വിശദാംശങ്ങള്‍ അയച്ചാല്‍ മതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐയുടെ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിന് താഴെപ്പറയുന്ന രേഖകളാണ് വേണ്ടത്.
വ്യക്തികള്‍ (ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകള്‍)- പാസ്പോര്‍ട്ട്, വോട്ടേഴ്സ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, പാന്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്.