
മുംബൈ: മ്യൂച്ചല്‍ഫണ്ടിലെ ഓഹരി ഐപിഒയിലൂടെ വില്‍ക്കാനൊരുങ്ങി എസ്ബിഐ. ആറ് ശതമാനം ഓഹരികളുടെ വില്‍പന നടത്താനാണ് ഒരുങ്ങുന്നത്. എസ്ബിഐ ഫണ്ട് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരികളാണ് ബാങ്ക് വില്‍ക്കുക. ഇതിനായി വിവിധ ഏജന്‍സികളുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ബാങ്ക്.
എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റില്‍ 63 ശതമാനം ഓഹരിയാണ് എസ്ബിഐക്ക് ഉള്ളത്. ബാക്കിയുള്ള ഓഹരികള്‍ പാരീസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അമുന്‍ഡി അസറ്റ് മാനേജ്‌മെന്റിന്റെ കൈവശമാണുള്ളത്. മ്യൂച്ചല്‍ഫണ്ടിലെ ഐപിഒയിലൂടെ 1 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ എസ്ബിഐ തീരുമാനിച്ചിരുന്നു. ഈ ഓഹരികളുടെ ഇന്നത്തെ മൂല്യം ഏഴ് ബില്യണ്‍ ഡോളറാണ്.
ഐപിഒകളിലൂടെ വലിയ തുക സ്വരൂപിക്കാന്‍ എസ്ബിഐ കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി എസ്ബിഐ കാര്‍ഡിന്റെ ഐപിഒയിലൂടെ 10,340 കോടി സ്വരൂപിച്ചിരുന്നു. എസ്ബിഐ ലൈഫിലൂടെ 8400 കോടിയും എസ്ബിഐ സ്വരൂപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഫണ്ട് ഹൗസുകളില്‍ ഒന്നായ എസ്ബിഐയുടെ ആസ്തി അഞ്ച് ലക്ഷം കോടിയാണ്. 862.7 കോടി എസ്ബിഐ മ്യൂച്ചല്‍ഫണ്ടിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം.