വ്യാപാരികള്‍ക്കായി യോനോ മെര്‍ച്ചന്റ് ആപ്പ് അവതരിപ്പിച്ച് എസ്ബിഐ

February 22, 2021 |
|
News

                  വ്യാപാരികള്‍ക്കായി യോനോ മെര്‍ച്ചന്റ് ആപ്പ് അവതരിപ്പിച്ച് എസ്ബിഐ

മുംബൈ: എസ്ബിഐ പേമെന്റ്‌സ് രാജ്യത്തെ വ്യാപാരികള്‍ക്കായി യോനോ മെര്‍ച്ചന്റ് ആപ്പ് എന്ന പുതിയ സംവിധാനം ഒരുക്കുന്നു. കുറഞ്ഞ നിരക്കിലുള്ള ഡിജിറ്റല്‍ പേമെന്റ്‌സിനുള്ള അടിസ്ഥാന സൗകര്യമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ സബ്‌സിഡറി സ്ഥാപനം ഒരുക്കുന്നത്.

രാജ്യത്തെ ദശലക്ഷക്കണക്കിന് വ്യാപാരികളെ ലക്ഷ്യമിട്ടുള്ളതാണ് ഈ നിക്കം. മൊബൈല്‍ വഴിയുള്ള ഡിജിറ്റല്‍ പേമെന്റ്‌സാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് 20 ദശലക്ഷം വ്യാപാരികളെ യോനോ മെര്‍ചന്റ് ആപ്പിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.

രാജ്യത്തെ മൂന്നാം തരം നഗരങ്ങളിലും നാലാം തരം നഗരങ്ങളിലും കിഴക്കന്‍ മേഖലയിലെ നഗരങ്ങളിലും സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ബാങ്ക് പ്രതീക്ഷിക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുന്‍പാണ് യോനോ പ്ലാറ്റ്‌ഫോം ബാങ്ക് ആരംഭിച്ചത്. നിലവില്‍ 35.8 ദശലക്ഷം രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved