
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ നടപ്പുവര്‍ഷം പുതിയ നീക്കം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നടപ്പുവര്‍ഷത്തിന്റെ തുടക്കത്തില്‍ രണ്ട് ബില്യണ്‍ ഡോളറോളം വരുന്ന സമ്മര്‍ദ്ദിത ആസ്തികള്‍ പരിശോധിക്കുന്നത് പരിഗണിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാരാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കിയത്. സര്‍ക്കാറിന്റെ നിക്ഷേപ മാതൃകയിലുള്ള എഐഎഫ് മാതൃകയിലാകും രൂപീകരിക്കുകയെന്നാണ് വിവരം. എസ്ബിഐയുടെ ഫണ്ട് മാനേജ്‌മെന്റിന്റെ ഭാഗമായാണ് പുതിയ ബിസിനസ് രീതിക്ക് പദ്ധതിയിടുന്നത്.
നിലവില്‍ ഗ്രൂപ്പിന്റെ ഫണ്ട് മാനേജ്‌മെന്റ് വിഭാഗമായ എസ്ബിഐസിഎപി വെഞ്ച്വേഴ്‌സ് അന്താരാഷ്ട്ര തലത്തില്‍ പുതിയ നിക്ഷേപം സ്വീകരിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. ശക്തമായ അന്താരാഷ്ട്ര പങ്കാളിയുടെ സഹായത്തോടെയല്ലാതെ ബാങ്കിന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സാധ്യമല്ല. നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കമ്പനി പുതിയ രീതിയാണ് നിലവില്‍ ഉപയോഗിക്കുന്നത്. റിയല്‍റ്റി ഫണ്ട് രൂപീകരിക്കാനാണ് എസ്ബിഐസിഎപി പ്രധാനമായും ്ശ്രമം നടത്തുന്നത്.