
ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 41 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ അറ്റാദായം ഇതോടെ 5,583.4 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ബാങ്കിന്റെ അറ്റപലിശയിനത്തിലും മൂന്നാം പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ 22.42 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 27,778.8 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. വായ്പാ വളര്‍ച്ച 7.4ശതമാനവുമാണ് രേഖ്‌പ്പെടുത്തിയത്.
എന്നാല്‍ എസ്ബി നടപ്പുവര്‍ഷം വിവിധ പരിഷ്‌കരണങ്ങള്‍ വരുത്തിയാണ് മുന്നേറുത്. എന്നാല്‍ ബാങ്ക് എസ്എംസ്, എടിഎം ഇനത്തില്‍ ബാങ്ക് അധിക ചാര്‍ജ് വാങ്ങുന്നുണ്ടെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. ഈ ഈനത്തില്‍ ബാങ്ക് വന്‍ നേട്ടമാണ് കൊയ്തത്. അതേസമയം എസ്ബിഐ പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള നടപടികളും സ്വീകരികച്ചിട്ടുണ്ട്. ബെഞ്ച് മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്.
ഇതോടെ എസ്ബിഐയുടെ പ്രതിവര്‍ഷ പലിശ നിരക്ക് 7.80 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നേരത്തെ പ്രതിവര്‍ഷ പലിശ നിരക്ക് 8.05 ശതമാനമായിരുന്നു ഉണ്ടായിരുന്നത്. പുതിയ പലിശ നിരക്ക് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നേക്കും. എന്നാല്‍ നിലവിലുള്ള ഭവന വായ്പ ഉപഭോക്താക്കള്‍ക്കും ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള നിരക്കുമായി ബന്ധപ്പെടുത്തി വായ്പകള്‍ നേടിയ എംഎസ്എംഇ വായ്പക്കാര്‍ക്കും പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ഭവനം വാങ്ങുന്നവര്‍ക്കും പലിശ നിരക്കില്‍ കുറവ് വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതി വീട് വാങ്ങുന്നവര്‍ക്ക് 7.90 ശതമാനം പലിശ നിര്ക്കാകും ലഭിക്കുക. എന്നാല്‍ മു്ന്‍പ് 8.15 ശതമാനമായിരുന്ന പലിശ ഉണ്ടായിരുന്നത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റായി വെട്ടിക്കുറച്ചതും, പലിശ നിരക്ക് 5.15 ശതമാനമായി ബന്ധിപ്പിച്ചാണ് എസ്ബിഐ പുതിയ പലിശനിരക്ക് ബന്ധിപ്പിച്ചത്. എന്നാല്‍ ഉപഭോക്താവിനുള്ള ഭവനവായ്പയുടെ ഫലപ്രദമായ പലിശയ്ക്ക് വില നിശ്ചയിക്കുന്നതിന് 10 ബേസിസ് പോയിന്റുകള്‍ മുതല്‍ 75 ബേസിസ് പോയിന്റുകള്‍ വരെ എസ്ബിഐ എടുത്തിട്ടുള്ളത്.