
മൂന്നാം പാദത്തില്‍ സമ്പദ്വ്യവസ്ഥ 6.6-6.7 ശതമാനമായി വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തവരുമാനം 7.2 ശതമാനവും വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഫിബ്രവരിയിലെ വാര്‍ഷിക എസ്ബിഐ സംയുക്ത സൂചിക 50.60 ആയിരുന്നു. 50 ല്‍ താഴെയുള്ള സ്‌കോര്‍ നെഗറ്റീവ് വളര്‍ച്ചയെ സൂചിപ്പിക്കുന്നു.
ജനുവരിയില്‍ 52.8 (മിതമായ വളര്‍ച്ച) ആയിരുന്ന ഫെബ്രുവരിയില്‍ ഇത് 46.10 ല്‍ നിന്നും 11 മാസത്തെ താഴ്ന്ന നിരക്കിലേക്ക് താഴ്ന്നു. ഈ പ്രമുഖ സൂചകങ്ങളുടെ വാര്‍ഷിക പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍, ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ജിഡിപി 6.6-6.7 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു.
ജിഡിപി വളര്‍ച്ച 6.7 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ നവംബറില്‍ സിഎസ്ഒ പുതുക്കിയിരുന്നു. ഫെബ്രുവരിയില്‍ ഐഐപി ഉല്‍പാദനത്തില്‍ 1.5 ശതമാനവും മൊത്തത്തില്‍ ഐഐപി 2.5 ശതമാനവും വളര്‍ച്ച കൈവരിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ മൊത്തം 95,500 കോടി രൂപ മൊത്തം ജിഎസ് ടി ശേഖരണം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മാസം 1.05 ലക്ഷം കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്