ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു എസ്ബിഐ

June 03, 2022 |
|
News

                  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു എസ്ബിഐ

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എസ്ബിഐ റിസര്‍ച്. എസ്ബിഐ നേരത്തെ പ്രവചിച്ചതില്‍ നിന്നും 20 ബേസിസ് പോയിന്റ് വര്‍ധനവാണിത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 8.7 ശതമാനം ഉയര്‍ന്ന് 147 ലക്ഷം കോടി രൂപയായിരുന്നു. എങ്കിലും ഇത് പകര്‍ച്ചവ്യാധിക്ക് മുന്‍പുണ്ടായിരുന്ന വര്‍ഷത്തേക്കാള്‍ 1.5 ശതമാനം വര്‍ധന മാത്രമാണ്.

ഉയര്‍ന്ന പണപ്പെരുപ്പവും, വരാനിരിക്കുന്ന നിരക്ക് വര്‍ധനവും മൂലം യഥാര്‍ത്ഥ ജിഡിപി 2023 സാമ്പത്തിക വര്‍ഷത്തില്‍ 11.1 ലക്ഷം കോടി രൂപ ഉയരുമെന്ന് എസ്ബിഐ സാമ്പത്തിക വിദഗ്ധ സൗമ്യകാന്തി ഘോഷ് അറിയിച്ചു. നോമിനല്‍ ജിഡിപി 38 .6 ലക്ഷം കോടി രൂപ ഉയര്‍ന്നു 237 ലക്ഷം കോടി രൂപയായി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 19.5 ശതമാനമാണ്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലും പണപ്പെരുപ്പം ഉയര്‍ന്നു തന്നെ നില്‍കും എന്നതിനാല്‍ ജിഡിപി 16.1 ശതമാനം ഉയര്‍ന്നു 275 ലക്ഷം കോടിയാവും.

റിപ്പോര്‍ട്ട് പ്രധാനമായും, വര്‍ദ്ധിച്ചുവരുന്ന കോര്‍പ്പറേറ്റ് വരുമാനത്തെയും, ലാഭത്തെയും, ബാങ്ക് വായ്പയെയും, സിസ്റ്റത്തിലുള്ള മതിയായ പണലഭ്യതയെയും അടിസ്ഥാനമാക്കിയുള്ളതാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 2000ത്തോളം ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍ 29 ശതമാനം ടോപ് ലൈന്‍ വളര്‍ച്ചയും, അറ്റാദായത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 52 ശതമാനം വര്‍ധനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ജൂണ്‍-ഓഗസ്റ്റ് മാസങ്ങളിലായി റീപോ നിരക്ക് 50 ബേസിസ് പോയിന്റും സിആര്‍ആര്‍ 25 ബേസിസ് പോയിന്റും ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ക്രൂഡ് ഓയിലിന്റെ കുതിപ്പില്‍ പണപ്പെരുപ്പം 6.5-6.7 ശതമാനത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Read more topics: # SBI, # എസ്ബിഐ,

Related Articles

© 2025 Financial Views. All Rights Reserved