കോണ്‍ടാക്ട്ലെസ് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി എസ്ബിഐ; സവിശേഷതകള്‍ അറിയാം

December 02, 2020 |
|
News

                  കോണ്‍ടാക്ട്ലെസ് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി എസ്ബിഐ; സവിശേഷതകള്‍ അറിയാം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കോണ്‍ടാക്ട്ലെസ് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ജപ്പാന്റെ ജെസിബി അന്താരാഷ്ട്ര കോര്‍പ്പറേഷനുമായി സഹകരിത്താണ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.

എസ്ബിഐ റുപേ ജെസിബി പ്ലാറ്റിനം കോണ്‍ടാക്ട്ലെസ് ഡെബിറ്റ് കാര്‍ഡ് ഒരുപാട് സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഡ്യുവല്‍ ഇന്റര്‍ഫേസ് ഫീച്ചറുമായാണ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരേ സമയം കോണ്‍ടാക്ട്ലെസ് ഇടപാടുകള്‍ കഴിയുമെന്ന് എസ്ബിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പോയിന്റ് ഓഫ് സെയില്‍സ് ടെര്‍മിനലുകളില്‍ നടത്തുന്ന ഇടപാടുകളെയാണ് പ്രധാനമായും കോണ്‍ടാക്ട്ലെസ് ഇടപാടുകള്‍ എന്ന് വിളിക്കുന്നത്. ജെസിബി നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ആഗോളതലത്തില്‍ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് പുതിയ കാര്‍ഡ് വഴി എസ്ബിഐ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

Related Articles

© 2025 Financial Views. All Rights Reserved