യെസ്ബാങ്കില്‍ എസ്ബിഐ 7,250 കോടി രൂപയോളം നിക്ഷേപിക്കും; നിക്ഷേപത്തിന് അനുമതി നല്‍കി എസ്ബിഐയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ഓഫ് സെന്ററല്‍ ബോര്‍ഡ്

March 12, 2020 |
|
News

                  യെസ്ബാങ്കില്‍ എസ്ബിഐ 7,250 കോടി രൂപയോളം നിക്ഷേപിക്കും; നിക്ഷേപത്തിന് അനുമതി നല്‍കി എസ്ബിഐയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ഓഫ് സെന്ററല്‍ ബോര്‍ഡ്

മുംബൈ: തകര്‍ച്ചയിലേക്കെത്തിയ യെസ്ബാങ്കിന്റെ  7,25 കോടി ഓഹരികള്‍ എസ്ബിഐ വാങ്ങിയേക്കും. 10 രൂപ മുഖവിലയുള്ള ഓഹരിയാണ് ഇന്ന് ചേര്‍ന്ന എസ്ബിഐയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ഓഫ് സെന്ററല്‍ ബോര്‍ഡ് (ECCB) വാങ്ങാന്‍ അനുമതി നല്‍കിയത്. യെസ് ബാങ്കില്‍ എസ്ബിഐ ആകെ നിക്ഷേപിക്കുക 7,250 കോടി രൂപയായിരിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

അതേസമയം യെസ് ബാങ്കിലെ എസ്ബിഐയുടെ ഓഹരി പങ്കാളിത്തം 49 ശതമാനം പരിധിയിലായിരിക്കുമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചയില്‍  സമര്‍പ്പിച്ച ഫയലിഗില്‍ വ്യക്തമാക്കിയത്. ഓഹരി ഇടപാടിന് റഗുലേറ്ററി അംഗീകാരവും നല്‍കിയിട്ടുണ്ട്. യെസ് ബാങ്കിന്റെ പുനരുജ്ജീവന പദ്ധതി പ്രകാരമാണ് എസ്ബിഐ യെസ ബാങ്കില്‍  വന്‍തുക നിക്ഷേപിക്കുക.  എന്നാല്‍ യെസ്ബാങ്കില്‍ എസ്ബിഐയുടെ ആകെ നിക്ഷേപം 1,000 കോടി രൂപയില്‍ കവിയില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയതുമാണ്. 

എന്നാല്‍ നേരത്തെ തയ്യാറാക്കിയിരുന്ന കരട്പദ്ധതി പ്രകാരം യെസ് ബാങ്കിലെ 245 കോടിയോളം വരുന്ന ഓഹരികളായിരുന്നു  ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. 10 രൂപ മുഖവിലയുള്ള ഓഹരികളായിരുന്നു എസ്ബിഐ അന്ന് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.  കരട് പദ്ധതി പ്രകാരം പ്രഖ്യാപിച്ച നിക്ഷേപമാണ് എസ്ബിഐയുടെ  എക്‌സിക്യുട്ടീവ് കമ്മിറ്റി ഓഫ് സെന്ററല്‍ ബോര്‍ഡ്  വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്‍കിയത്.  യെസ്ബാങ്കിന് കഴിഞ്ഞയാഴ്ച്ചയാണ് ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയത്. നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നിക്ഷേപകര്‍ പ്രതിസന്ധിയിലേക്ക് വഴുതി വീഴുകയും ചെയ്തു.നിലവില്‍ ഒരുമാസത്തേക്കാണ് ആര്‍ബിഐ യെസ് ബാങ്കിന് നേരെ മൊറൊട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നത്. ഏപ്രില്‍  മൂന്ന് വരെയാണ് യെസ് ബാങ്കിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Related Articles

© 2025 Financial Views. All Rights Reserved