കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ എഴുതി തള്ളിയത് 17590 കോടി രൂപയുടെ കിട്ടാക്കടം

May 24, 2021 |
|
News

                  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ എഴുതി തള്ളിയത് 17590 കോടി രൂപയുടെ കിട്ടാക്കടം

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 17590 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളി. 2018-19 കാലത്ത് 17782 കോടി രൂപയുടെ കിട്ടാക്കടം ബാങ്ക് എഴുതി തള്ളിയിരുന്നു. നാല് വര്‍ഷത്തിനിടെ ആകെ 52758 കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്ക് എഴുതി തള്ളിയത്.

ഏഴ് വര്‍ഷത്തിനിടെ എഴുതി തള്ളിയതാവട്ടെ ഒരു ലക്ഷം കോടി രൂപയിലേറെ. എന്‍പിഎ താഴ്ത്താന്‍ ബാങ്കിന് സാധിച്ചിട്ടുണ്ടെങ്കിലും കിട്ടാക്കടങ്ങളുടെ കാര്യത്തില്‍ എസ്ബിഐ വലിയ വെല്ലുവിളി നേരിടുന്നു. ബാങ്കിന്റെ ഗ്രോസ് എന്‍പിഎ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4.98 ശതമാനമാണെന്ന് ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖര പറഞ്ഞു.

തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 6.15 ശതമാനമായിരുന്നു. അഞ്ച് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 2020-21 കാലത്ത് ബാങ്ക് തങ്ങളുടെ ലോണുകളില്‍ ചിലത് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് കൊടുത്തിരുന്നു. 2230 കോടി രൂര മൂല്യം വരുന്ന 25 അക്കൗണ്ടുകളാണ് കൈമാറിയത്.

Related Articles

© 2024 Financial Views. All Rights Reserved