
ന്യൂഡല്‍ഹി: എസ്ബിഐ യോനോ, യുപിഐ, നെറ്റ് ബാങ്കിങ് സേവനങ്ങള്‍ നാളെ ലഭ്യമാവില്ല. ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ഡേഷന്‍ നടക്കുന്നതിനാല്‍ സേവനം തടസപ്പെടുമെന്ന് എസ്ബിഐ അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അറിയിപ്പ്. എസ്ബിഐയുടെ അറിയിപ്പ് പ്രകാരം ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ രാവിലെ തടസപ്പെടും. മണിക്കൂറുകള്‍ മാത്രമാകും സേവനം തടസപ്പെടുക.
ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനാണ് താല്‍ക്കാലിക തടസമെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് തുടങ്ങുന്ന സെക്യൂരിറ്റി അപ്‌ഡേറ്റ് എട്ടര വരെ നീണ്ടു നില്‍ക്കും. ഈ സമയത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാവില്ലെന്നാണ് അറിയിപ്പ്. നേരത്തെ 2021 ഡിസംബര്‍ 11നും എസ്ബിഐ സെര്‍വറുകളില്‍ സമാനമായ അറ്റകൂറ്റപ്പണി നടത്തിയിരുന്നു.