
ഒടുവില്‍ രാജ്യത്ത് ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ഒട്ടേറെ സംവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, ആശങ്കയുണര്‍ത്തിയ ഒരുവിവാദത്തിനാണ് സു്പീംകോടതി അന്തിമ തീരുമാനത്തിന് ഇന്ന് തിരശ്ശീല വീണത്. ക്രിപ്‌റ്റോ കറന്‍സി ഇടപാട് വിശ്വസിക്കാനാകാത്തതും നിഗൂണ്ഡതകള്‍ നിറഞ്ഞതുമാണെന്ന അഭിപ്രായം ഇന്ന് ലോകത്തുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വരെ ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് നേരെ രംഗത്തെത്തിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സിയില്‍ സുരക്ഷിതമായൊരു നിയമങ്ങളില്ലെന്നാണ് വസ്തുത, തട്ടിപ്പുകളുടെ, കൊലപാതകങ്ങളുടെ കൊടും ക്രൂരതകള്‍ വരെ കിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിറഞ്ഞുനിന്നിട്ടുണ്ട്. സാമ്പത്തി ഭ്ദ്രത പോലും ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍ കാണാന്‍ ആര്‍ക്കും തന്നെ ഇതുവരെ സാധ്യമായിട്ടില്ല.
എന്താണ് ക്രിപ്‌റ്റോ കറന്‍സി
ഇടപാടുകാര്‍ക്ക് മാത്രം അറിയാവുന്ന, നിഗൂണ്ഡതകള്‍ നിറഞ്ഞ ഭാഷയില്‍ മെനഞ്ഞുണ്ടാക്കിയ ഒരു സോഫ്റ്റ് വെയര്‍ സംവിധാനമെന്ന് ക്രിപ്‌റ്റോ കറന്‍സിയെന്ന് പ്രത്യക്ഷത്തില്‍ നമുക്ക് വിവരിക്കാം. സോഫ്റ്റ്വെയര്‍ ഭാഷയില്‍ കംപ്യൂട്ടറില്‍ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും യാഥാര്‍ത്ഥ്യമില്ലാത്ത ഒരു ഡിജിറ്റല്‍ കറന്‍സി സംവിധാനത്തില്‍ സൃഷ്ടിച്ചെടുത്ത നാണയം. നിഗൂഢമായ കംപ്യൂട്ടര്‍ ഭാഷയില്‍ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിനാലാണ് ഇത്തരം നാണയങ്ങളെ നിഗൂഢത അര്‍ഥമാക്കുന്ന തരത്തില്‍ ക്രിപ്‌റ്റോ കറന്‍സി എന്നു വിശേഷിപ്പിക്കുന്നത്. ബിറ്റ്‌കോയിന്‍പോലെതന്നെ ഈതര്‍, റിപ്പിള്‍, ലൈറ്റ്‌കോയിന്‍ തുടങ്ങിയ ക്രിപ്‌റ്റോ കറന്‍സികളും ആഗോളതലത്തില്‍ പ്രചാരത്തിലുണ്ടെന്ന് പലര്‍ക്കും അറിയില്ല, മാത്രമല്ല ഫെയ്‌സ് ബുക്ക് വരെ ക്രിപ്‌റ്റോ കറന്‍സി വ്യാപാരത്തിലേക്ക് ചുവടുവെക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. 'ലിബ്ര'യാണ് ഫെയ്‌സ് ബുക്കിന്റെ കറന്‍സി.
ക്രിപ്‌റ്റോകറന്‍സിയില്‍ എന്തുകൊണ്ട് ആശങ്ക
1.കേന്ദ്ര ബാങ്കുകളുടെയോ/ രാഷ്ട്രങ്ങളുടെയോ നിയമ വിധേയമല്ല (ഉദാഹരണം ലോകത്തില്‍ ഏറ പ്രചാരമുള്ള ബിറ്റ്‌കോയിന്റെ ഉമസ്ഥന്‍ ആരാണെന്ന് പോലും വ്യ്തമല്ല.
2. ആഗോളതലത്തില്‍ വ്യാപാരം നടത്താന്‍ പോലും സാധാരണക്കാര്‍ക്ക് ക്രിപ്‌റ്റോ കറന്‍സി വഴി സാധ്യമല്ല
3. ക്രിപ്‌റ്റോകറന്‍സിയില്‍ ഇടപാടുകാര്‍ക്ക് സുരക്ഷിയില്ല
4. തട്ടിപ്പുകള്‍ പെരുകുന്നുവെന്ന ഭീതിയും
5. കൊലപാതകങ്ങളുടെ പരമ്പരകള്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍ നടന്നിട്ടുണ്ട്.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്താന്‍ ഇന്ത്യയടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ പലരും ഇടപാടുകള്‍ നടത്താന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
ബിറ്റ് കോയിന്‍ ചരിത്രം ഒറ്റനോട്ടത്തില്‍
ആഗോളതലത്തില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള ക്രിപ്‌റ്റോ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. 2016ല്‍ ജപ്പാനാണ് ആദ്യമായി ബിറ്റ്‌കോയിന്‍ എന്ന യഥാര്‍ഥ കറന്‍സി യഥാര്‍ഥ പണവുമായി കൈമാറ്റം ചെയ്യാമെന്നും, ഇടപാടുകള്‍ നടത്താമെന്നും തീരുമാനമെടുത്തത്. രാഷ്ട്രത്തിന്റെയോ, ആരുടെയോ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകാത്ത കറന്‍സി സംവിധാനമാണ് ബിറ്റ്‌കോയിനുള്ളത്. ബിറ്റ്‌കോയിന്‍ ഇടപാടുകാര്‍ക്കാണു യഥാര്‍ഥത്തില്‍ ഇതിനുമേലുള്ള നേരിട്ടല്ലാത്ത നിയന്ത്രണം. രണ്ടു തരത്തില്‍ ബിറ്റ്‌കോയിന്‍ സ്വന്തമാക്കാം. സങ്കീര്‍ണമായ ഗണിത അല്‍ഗോരിതങ്ങള്‍ തുറക്കുന്നതുവഴി സ്വന്തം പ്രയത്‌നത്തിനു പ്രതിഫലമായി കിട്ടുന്ന ബിറ്റ്‌കോയിനാണ് ഇതിലൊന്ന്. ബിറ്റ്‌കോയിന്‍ ഖനനം എന്നാണ് ഇതിനെ വിളിക്കുന്നത്. ബിറ്റ്‌കോയിന്‍ കൈവശമുള്ള വ്യക്തിയില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പണം കൊടുത്തു വാങ്ങുന്ന രീതിയാണു രണ്ടാമത്തേത്. അദൃശ്യമായ ഈ നാണയം സൂക്ഷിക്കാന്‍ ഡിജിറ്റല്‍ വോലറ്റുകള്‍ (പഴ്‌സ്) ലഭ്യമാക്കുന്ന കമ്പനികള്‍ ഇന്റര്‍നെറ്റില്‍ ഒട്ടേറെയുണ്ട്. കൂടാതെ നിഗൂണ്ഡതകളും.
ബിറ്റ്‌കോയിന്റെ സൃഷ്ടാവ്
സതോഷി നക്കമോട്ടോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജാപ്പനീസ് വംശജനാണ് 2009ല്‍ ബിറ്റ്‌കോയിന്‍ സൃഷ്ടിച്ചത്. അതേസമയം സതോഷി ഒരു വ്യക്തിയല്ലെന്നും ഗ്രൂപ്പാണെന്നും വാദമുണ്ട്. ബിറ്റ് കോയിന്‍ ആരുടേതാണെന്ന അഭിപ്രായവും നിലവില്‍ ശക്തമാണ്. ലോകത്ത് ആദ്യമായി അല്‍ഗോരിതങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നതും അയഥാര്‍ഥവുമായ ക്രിപ്‌റ്റോ കറന്‍സിയുടെ സിദ്ധാന്തവും വിനിമയ മാര്‍ഗങ്ങളും ഈ വ്യക്തിയോ ഗ്രൂപ്പോ നിശ്ചയിച്ചതാണെന്നാണു പരക്കെയുള്ള വിശ്വാസം. ന്മ ക്രിപ്‌റ്റോ കറന്‍സിയിയിലെ ആശങ്ക ഡിജിറ്റല്‍ വോലറ്റുകളില്‍ സൂക്ഷിക്കുന്ന ബിറ്റ്‌കോയിന്‍ അദൃശ്യമായതുകൊണ്ടും വിപണനം സുതാര്യമല്ലാത്തതുകൊണ്ടും നാണയം എങ്ങനെ ചെലവഴിച്ചു എന്നതിന് ഒരു തെളിവും ലഭ്യമാകില്ല. അതുകൊണ്ടുതന്നെ ഭീകരവാദികള്‍, അധോലോക ആയുധ വ്യാപാരികള്‍, ലഹരിമരുന്നു വ്യാപാരികള്‍ തുടങ്ങിയവര്‍ ബിറ്റ്‌കോയിന്‍ ദുരുപയോഗം ചെയ്യുമെന്നു പൊതുവേ ഭയക്കുന്നുണ്ട്. അധോലോകത്തിന്റെ നാണയമായി ബിറ്റ്‌കോയിന്‍ മാറുമെന്നു ഭയക്കുന്നവര്‍ ഏറെയാണ്. സതോഷിക്കു ബിറ്റ്‌കോയിന്‍ സൃഷ്ടിക്കാന്‍ സാധിച്ചതുപോലെ, അദൃശ്യനായ മറ്റൊരാള്‍ക്ക് ഇതു പൊളിക്കാനും സാധിച്ചേക്കുമെന്ന വെല്ലുവിളിയുമുണ്ട്.
ക്രിപ്റ്റോ കറന്‍സിയില്‍ ഇന്ത്യയിലും ആഗോള തലത്തിലും ശക്തമായ മത്സരം ഉണ്ടായേക്കും
ഫെയ്‌സ്ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സിയായ ലിബ്രയ്ക്ക് നിരോധനമേര്‍പ്പെടുത്താന്‍ വിവിധ രാജ്യങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ തട്ടിപ്പുകള്‍ പെരുകുന്നുവെന്ന ആരോപണത്തിന്റെ അടിസഥാനത്തിലാണിത്. അതേസമയം ഫെയ്‌സ് ബുക്ക് 2020 ല്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന ലിബ്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയാല്‍ ചൈന ഡിജിറ്റല്‍ കറന്‍സി മേഖലയില്‍ വന്‍ മുന്നേറ്റം നടത്തിയേക്കുമെന്നാണ് ഫെയ്‌സ് ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അവകാശപ്പെടുന്നത്. ചൈന ഉടന്‍ തന്നെ പുതിയൊരു ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കിയേക്കുമെന്ന അഭ്യൂഹങങ്ങളും ഇപ്പോള്‍ പരക്കുന്നുണ്ട്. അതേസമയം ഫെയ്‌സ് ബുക്കിന്റൈ ക്രിപ്‌റ്റോ കറന്‍സിക്കെതിരെ വ്യാപക പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഫെയ്‌സ് ബുക്ക് പുറത്തിറക്കുന്ന ലിബ്ര അന്താരാഷ്ട്ര തലത്തില്‍ തട്ടിപ്പുകള്‍ പെരുകുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഭാവിയില്‍ ഡിജിറ്റല്‍ പേമെന്റ് ഇടപാടുകളും സംവിധാനങ്ങളും അത്യാവശ്യമാണെന്നും, ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ യുഎസ് മുന്‍പന്തിയില്‍ നില്‍ക്കണമെന്നുമാണ് ഫെയ്‌സ് ബുക്ക് പറയുന്നത്. ഇല്ലെങ്കില്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ മറ്റ് രാജ്യങ്ങളുടെ കടന്നുകയറ്റം ശക്തമാകുമെന്നും ഫെയ്‌സ് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
അതേസമയം യുഎസ് ഭരണകൂടമടക്കം ഫെയ്‌സ് ബുക്ക് പുറത്തിറക്കാന്‍ പോകുന്ന ക്രിപ്‌റ്റോ കറന്‍സിയായ ലിബ്രയ്‌ക്കെതരെ വ്യാപക പ്രചരണം നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം ക്രിപറ്റോ കറന്‍സി പുറത്തിറക്കുന്നതില്‍ നിന്നും അമേരിക്ക പിന്‍മാറിയാല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ പ്രതിസന്ധി ഉടലെടുക്കുമെന്നും അമേരിക്കയുടെ സാമ്പത്തിക മുന്നേറ്റത്തിന് അത് തടസ്സം സൃഷ്ടിക്കപ്പെടുമെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ചൈന അടുത്തിടെ പുതിയ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുമെന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരിക്കുന്നത്.