
ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍ തട്ടിപ്പുകള്‍ പെരുകുന്നുണ്ടെന്ന കേന്ദ്രസര്‍ക്കാറിന്റെ എല്ലാ വാദങ്ങള്‍ക്കും ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒടുവില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് സുപ്രീം കോടതി തന്നെ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നു. ഇതോടെ ബിറ്റ് കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്നതില്‍ യാതൊരു തടസ്സവുമുണ്ടാകില്ല. നിലവില്‍ ഫെയ്‌സ് ബുക്ക് അടക്കമുള്ളവര്‍ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ലിബ്രയാണ് ഫെയ്‌സ് ബുക്കിന്റെ ക്രിപ്‌റ്റോ കറന്‍സി.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കുള്ള നിയന്ത്രണം ജനുവരി മാസത്തില്‍ എഠുത്തുകളഞ്ഞിരുന്നു. 2018 ഏപ്രിലിലാണ് ക്രിപ്‌റ്റോ റന്‍സി ഇടപാടുകള്‍ക്ക് ആര്‍ബിഐ വലിയ രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ആര്‍ബിഐയുടെ നിയന്ത്രണത്തിനെതിരെ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎഐ) സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു,
അതേസമയം ലോകത്തില്‍ ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി ബിറ്റ്‌കോയിനാണ്. ആഗോള വിപണിയില്‍ ബിറ്റ് കോയിന്റെ വ്യാപാരം 8,85 ഡോളറിലാണ് വ്യാപാരം അരങ്ങേറുന്നത്, അതേസമയം ബിറ്റ് കോയിന്റെ മൊത്തം വിപണി മൂല്യമായി കണക്കാക്കുന്നത് 161 ബില്യണ്‍ ഡോോളറാണ്. എന്നാല്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ 0.39 ശതമാനം ഇിവാണ് രേഖപ്പെടുത്തിയത്.
ക്രിപ്‌റ്റോ കറന്‍സിയില്‍ ഇന്ത്യയിലും ആഗോള തലത്തിലും ശക്തമായ മത്സരം ഉണ്ടായേക്കും
ഫെയ്സ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സിയായ ലിബ്രയ്ക്ക് നിരോധനമേര്‍പ്പെടുത്താന്‍ വിവിധ രാജ്യങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ തട്ടിപ്പുകള്‍ പെരുകുന്നുവെന്ന ആരോപണത്തിന്റെ അടിസഥാനത്തിലാണിത്. അതേസമയം ഫെയ്സ് ബുക്ക് 2020 ല്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന ലിബ്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയാല്‍ ചൈന ഡിജിറ്റല്‍ കറന്‍സി മേഖലയില്‍ വന്‍ മുന്നേറ്റം നടത്തിയേക്കുമെന്നാണ് ഫെയ്സ് ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അവകാശപ്പെടുന്നത്. ചൈന ഉടന്‍ തന്നെ പുതിയൊരു ക്രിപ്റ്റോ കറന്‍സി പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഫെയ്സ് ബുക്കിന്റൈ ക്രിപ്റ്റോ കറന്‍സിക്കെതിരെ വ്യാപക പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഫെയ്സ് ബുക്ക് പുറത്തിറക്കുന്ന ലിബ്ര അന്താരാഷ്ട്ര തലത്തില്‍ തട്ടിപ്പുകള്‍ പെരുകുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഭാവിയില്‍ ഡിജിറ്റല്‍ പേമെന്റ് ഇടപാടുകളും സംവിധാനങ്ങളും അത്യാവശ്യമാണെന്നും, ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ യുഎസ് മുന്‍പന്തിയില്‍ നില്‍ക്കണമെന്നുമാണ് ഫെയ്സ് ബുക്ക് പറയുന്നത്. ഇല്ലെങ്കില്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ മറ്റ് രാജ്യങ്ങളുടെ കടന്നുകയറ്റം ശക്തമാകുമെന്നും ഫെയ്സ് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ദഗ് വ്യക്തമാക്കി.
അതേസമയം യുഎസ് ഭരണകൂടമടക്കം ഫെയ്സ് ബുക്ക് പുറത്തിറക്കാന്‍ പോകുന്ന ക്രിപ്റ്റോ കറന്‍സിയായ ലിബ്രയ്ക്കെതരെ വ്യാപക പ്രചരണം നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം ക്രിപറ്റോ കറന്‍സി പുറത്തിറക്കുന്നതില്‍ നിന്നും അമേരിക്ക പിന്‍മാറിയാല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ പ്രതിസന്ധി ഉടലെടുക്കുമെന്നും അമേരിക്കയുടെ സാമ്പത്തിക മുന്നേറ്റത്തിന് അത് തടസ്സം സൃഷ്ടിക്കപ്പെടുമെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ചൈന അടുത്തിടെ പുതിയ ക്രിപ്റ്റോ കറന്‍സി പുറത്തിറക്കുമെന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്രം മുന്‍പ് നിരത്തിയ വാദങ്ങളെല്ലാം വെറും പൊള്ള
ക്രിപ്റ്റോ കറന്‍സി ഇടപാട് നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കിയേക്കുമെന്ന വാര്‍ത്തകള്‍ 2019 ല്‍ ദേശീയ മാധ്യമങ്ങള്‍ വളരെ ആഘോഷത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏഥ് വിധത്തിലാകും കാര്യങ്ങളെ ഗൗനിക്കുക. ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന കണ്ടെത്തലിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ കൊണ്ടുവരാന്‍ പോകുന്നത്.
ക്രിപ്റ്റോ കറന്‍സികളായ ബിറ്റ് കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ പരമാവധി 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പുവരുത്തുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി കൊണ്ടുവരാന്‍ കഴിഞ്ഞ വര്‍ഷം ശ്രമം നടത്തിയിരുന്നത്. എന്നാല്‍ സുപ്രീംകോടതി തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത് മൂലം കേന്ദ്രം നിയമം നടപ്പിലാക്കുമോ എന്ന കാര്യത്തില്‍ സംശയവുമുണ്ട്.