ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിരോധനമേര്‍പ്പെടുത്തനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി; ഹരജിയുമായി ബന്ധപ്പെട്ട വാദം തുടങ്ങി

August 09, 2019 |
|
News

                  ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിരോധനമേര്‍പ്പെടുത്തനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി; ഹരജിയുമായി ബന്ധപ്പെട്ട വാദം തുടങ്ങി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജിയെത്തിയതായി റിപ്പോര്‍ട്ട്. ഹരജികളില്‍ അന്തിമ വാദംതുടങ്ങിയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കണമെന്നും, ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നടപ്പിലാക്കുന്നത് അവസാനിപ്പിക്കണമെന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2018 ഏപ്രില്‍ ആറിന് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം ഇപ്പോള്‍ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. 

ഹരിജിയുമായ ബന്ധപ്പെട്ട വാദം കേള്‍ക്കുന്നത് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. അതേസമയം ക്രിപ്‌റ്റോ കറന്‍സി നിരോധിക്കാന്‍ അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. ക്രിപ്‌റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ പെരുകുന്നുണ്ടെന്നാണ് ആരോപണം. അതേസമയം ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 14 വരെ വാദം നടന്നേക്കുമെന്നാണ് വിവരം. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സികള്‍ ഇടപാടുപകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍  പ്രത്യേക ബില്ലുകൊണ്ടുവരനും നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. 

അതേസമയം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിയമങ്ങള്‍ നടപ്പിലാക്കാനാണ് ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കാനും ആരലോചിക്കുന്നുണ്ട്. ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ കൊണ്ടുവരാന്‍ പോകുന്നത്. 

ക്രിപ്റ്റോ കറന്‍സികളായ ബിറ്റ് കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ പരമാവധി 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പുവരുത്തുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി കൊണ്ടുവരാന്‍ പോകുന്നത്. ഇടപാടില്‍ പൂര്‍ണമായും ജാമ്യവ്യവസ്ഥകള്‍ എടുത്തുകളയും ചെയ്യുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ളത്. എന്നാല്‍ ടെക് ഭീമനായ ഫെയ്‌സ്ബുക്ക്  അടുത്തവര്‍ഷം പുതകിയ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ആലോചിച്ചുട്ടുള്ളത്. 

എന്നാല്‍ 2018 ലാണ് ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ഇടപാടുകളെ പറ്റി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  പുതിയ സമിതിയെ നിയോഗിച്ചത്. തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പുതിയ സമിതിയെ നിയോഗിച്ചത്. സാമ്പത്തിക കാര്യ സെക്രട്ടിയായിരുന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് സമിതിയുടെ തലപ്പത്തിരിക്കുന്ന പ്രമുഖ വ്യക്തി. സാമ്പത്തിക വിദഗ്ധരും, നിയമ വിദഗ്ധരും, അന്വേഷണ ഏജന്‍കളുടെ പ്രതിനിധികളെയുമാണ് സമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved