വിട്ട് വീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് സുപ്രീംകോടതി ടെലികോം കമ്പനികളോട്; എിജിആര്‍ കുടിശ്ശിക വേഗത്തില്‍ അടച്ചുതീര്‍ക്കുക വേണം; കോടതിയെ വിണ്ഡികളാക്കാന്‍ പറ്റില്ല

March 18, 2020 |
|
News

                  വിട്ട് വീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് സുപ്രീംകോടതി ടെലികോം കമ്പനികളോട്; എിജിആര്‍ കുടിശ്ശിക വേഗത്തില്‍ അടച്ചുതീര്‍ക്കുക വേണം; കോടതിയെ വിണ്ഡികളാക്കാന്‍ പറ്റില്ല

ന്യൂഡല്‍ഹി: ടെലികോ കമ്പനികള്‍ക്ക് വീണ്ടും കുരുക്ക് മുറുക്കി സുപ്രീം കോടതി രംഗത്ത്. എജിആര്‍ കുടിശ്ശികയില്‍ യാതൊരു തരത്തിലുള്ള വിട്ട് വീഴ്ച്ചയും നല്‍കില്ലെന്ന് സുപ്രീം കോടി ഇന്ന് വ്യക്തമാക്കി. കുടിശ്ശിക അടയ്ക്കുന്നതുമായി കമ്പനികള്‍ക്ക് മുന്‍പില്‍  മറ്റ് പരിഹാര  മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കോടതി തയ്യാറായില്ല. കുടിശ്ശിക ഇനത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയ്ക്കില്ലെന്ന് തന്നെയാണ് സുപ്രീംകോടി കമ്പനികളോട് വ്യക്തമാക്കിയിട്ടുള്ളത്.  

കോടതിയുടെ അനുമതിയില്ലാതെ ടെലികോം കമ്പനികള്‍ നീക്കം നടത്തുന്നതിനെതിരെ സോളിസിറ്റര്‍ ജനറലിനെ കോടതി വിമര്‍ശിച്ചു. കോടതിയലക്ഷ്യമാണെതെന്നും കോടതി വ്യക്തമാക്കി.  വാഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ് തുടങ്ങിയ കമ്പനികള്‍ ജനുവരി 23നകം 1.47 ലക്ഷംകോടി രൂപ നല്‍കാനാണ് കോടതി വിധിച്ചത്. 

അതേസമയം മുഴുവന്‍ തുകയും അടയ്ക്കാനാവാവത്തതിനെതുടര്‍ന്ന് കുടിശികയുടെ ഒരുഭാഗം നല്‍കി ബാക്കി തുകയ്ക്ക് സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്  രാജ്യത്തെ മുന്‍നിര ടെലിോം കമ്പനികള്‍.  എയര്‍ടെല്‍  23000 കോടി, വോഡാഫോണ്‍  19823 കോടി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍  16456 കോടി എന്നിങ്ങനെയാണ് കേന്ദ്രസര്‍ക്കാറിന് എജിആര്‍ കുടിശ്ശികയിനത്തില്‍ സര്‍ക്കാറിന് കമ്പനികള്‍ നല്‍കാനുള്ള തുക. 

എജിആര്‍ കുടിശ്ശിക ഇനത്തില്‍  3,354 കോടി രൂപയോളം അടച്ചുതീര്‍ത്തതായി വൊഡാഫോണ്‍-ഐഡിയ വ്യക്തമാക്കി.  അതേസമയം  കമ്പനിയുടെ ആകെ വരുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (AGR)6,854 കോടി രൂപയോളമാണെന്നാണ് വൊഡാഫോണ്‍-ഐഡിയ നിലവില്‍ വിലയിരുത്തിയിട്ടുള്ളത്. ഈ കണക്കുകള്‍ 2006-07 സാമ്പത്തിക വര്‍ഷം മുതല്‍ 2018-19 വര്‍ഷം വരെയുള്ള തങ്ങളുടെ എജിആര്‍ ബാധ്യതയാണ് കമ്പനി ഇപ്പോള്‍  പുറത്തുവിട്ടത്. എന്നാല്‍  ഈ കണക്കുകള്‍ മാര്‍ച്ച് 6 ന് ടെലികോം വകുപ്പിന് കമ്പനി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.  

ഫെബ്രുവരി 17 ന് 2,500 കോടിയും, 20 ന് 1,000 കോടിയും കമ്പനി സര്‍ക്കാരിന് കൈമാറിയിരുന്നു. എജിആര്‍ അനുബന്ധമായ ബാധ്യതകള്‍ സര്‍ക്കാരിലേക്ക് അടയ്ക്കുന്നതിനായി സുപ്രീം കോടതി കമ്പനികള്‍ക്ക് നല്‍കിയ സമയം ഇന്ന് അവസാനിക്കുകയാണ്. ഇന്നലെ കമ്പനി എജിആര്‍  കുടിശ്ശികയിനത്തില്‍ ഒരുഭാഗം അടച്ചുതീര്‍ത്തുവെന്ന് വ്യക്തമാക്കിയതോടെ ഓഹരി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി.  ഇന്നലെ ഓഹരി വിപണിയില്‍  1.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി  ബിഎസ്ഇയില്‍  ഓഹരി വില 5.73 രൂപയിലേക്കെത്തി.

Related Articles

© 2025 Financial Views. All Rights Reserved