
ന്യൂഡല്‍ഹി: ഡെറ്റ് സെക്യൂരിറ്റികള്‍ മാത്രം ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കായി സ്‌കീംസ് ഓഫ് അറേഞ്ച്മെന്റ് ചട്ടക്കൂട് അവതരിപ്പിക്കാനൊരുങ്ങി സെബി. ഒരു കമ്പനിയും അതിന്റെ ഷെയര്‍ഹോള്‍ഡര്‍മാരും അല്ലെങ്കില്‍ വായ്പാക്കാരും തമ്മിലുള്ള കോടതി അംഗീകരിച്ച കരാറാണ് ക്രമീകരണത്തിന്റെ സ്‌കീം.
നിലവില്‍ ലയനവും സംയോജനവും ഉള്‍പ്പെടുന്ന ക്രമീകരണത്തിന്റെ സ്‌കീമുകള്‍ക്ക് എല്‍ഒഡിആര്‍ (ലിസ്റ്റിംഗ് ബാധ്യതകളും വെളിപ്പെടുത്തല്‍ ആവശ്യകതകളും) നിയമങ്ങളിലും ലിസ്റ്റിംഗ് റെഗുലേഷനുകളിലും ചില സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാണ്. സെബിയുടെ നോണ്‍ കണ്‍വര്‍ട്ടബിള്‍ സെക്യൂരിറ്റീസ് മാനദണ്ഡങ്ങള്‍ക്ക് കീഴില്‍ ഡെറ്റ് സെക്യൂരിറ്റികള്‍ അല്ലെങ്കില്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ റിഡീമബിള്‍ പ്രിഫറന്‍സ് ഷെയറുകള്‍ മാത്രം ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ചട്ടക്കൂടുകളൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല.
നിര്‍ദ്ദിഷ്ട സെക്യൂരിറ്റികള്‍, ഇക്വിറ്റി ഷെയറുകള്‍, കണ്‍വേര്‍ട്ടിബിള്‍ സെക്യൂരിറ്റികള്‍ എന്നിവ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് ഇവ. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഏകദേശം 700 സ്ഥാപനങ്ങള്‍ ഡെറ്റ് സെക്യൂരിറ്റികള്‍ മാത്രം ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കുടിശ്ശിക ഡെറ്റ് സെക്യൂരിറ്റികളുണ്ട്. ജൂണ്‍ 19 വരെ നിര്‍ദ്ദേശങ്ങളിമേല്‍ സെബി അഭിപ്രായം തേടിയിട്ടുണ്ട്.