
ഫേസ്ബുക്കില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്താല്‍ പേയ്‌മെന്റ് ലഭിക്കും. വോയ്‌സ് റെക്കഗ്നിഷന്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് കമ്പനി പുതിയ പദ്ധതി ആരംഭിച്ചിരിക്കു്‌നത്. ഇതിനായി ക്യാമറയുള്ള ഉപകരണം ഉപയോഗിച്ച് കോള്‍.....(നിങ്ങളുടെ സുഹൃത്തിന്റെ പേര്) പറയുക. ഈ വാചകം റെക്കോര്‍ഡ് ചെയ്യുന്നതായിരിക്കും. ഇത്തരത്തില്‍ പത്ത് തവണ പറയുക. ഏകദേശം അഞ്ച് മിനിറ്റ് ദൈര്‍ഘ്യമാണ് ഇതിന് വേണ്ടിവരിക. ഇതുപോലുള്ള അഞ്ച് ടാസ്‌കുകളായിരിക്കും തരിക. ഒരു ടാസ്‌ക് പൂര്‍ത്തിയായാല്‍ 200 ബേസിസ് പോയിന്റെ ലഭിക്കും. അഞ്ച് ടാസ്‌കുകള്‍ പൂര്‍ത്തിയായാല്‍ ആയിരം പോയിന്റുകള്‍ ക്രെഡിറ്റാകും. ഇത് പിന്നീട് പേപാല്‍ ആപ്പ് വഴി റെഡിം ചെയ്യാം. അഞ്ച് ഡോളര്‍ വരെ ലഭിക്കും.
Pronunciations' എന്നാണ് ഈ സര്‍വ്വെയുടെ പേര്. മാര്‍ക്കറ്റ് റിസര്‍ച്ച് അടിസ്ഥാനമാക്കിയുള്ള ഫെയ്സ്ബുക്കിന്റെ മറ്റൊരു ആപ്ലിക്കേഷനായ വ്യൂ പോയിന്റസിലൂടെയാണ് സര്‍വ്വെയുടെ ഭാഗമാവാന്‍ കഴിയുക. വാട്സാപ്പ്, ഒക്ലസ് വിആര്‍ ഹെഡ്സെറ്റ്സ് പോലുള്ള ഉത്പ്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് ഇത്തരം സര്‍വേ കമ്പനി നടത്തുന്നത്.
ആളുകളുടെ ശബ്ദം ശേഖരിച്ച് ഇവ പഠനവിധേയമാക്കുന്നതിന്റെ പേരില്‍ വന്‍ സാങ്കേതിക കമ്പനികള്‍ വിമര്‍ശനം നേരിടാറുണ്ട്. പോളിസികള്‍ എഗ്രിമെന്റുകള്‍ വെച്ചാണ് കമ്പനി ഇക്കാര്യങ്ങള്‍ നടത്തുന്നത്. അതേസമയം പലരും പോളിസി അഗ്രിമെന്റുകള്‍ പൂര്‍ണമായും വായിച്ച് മനസിലാക്കാതെയാണ് ഇക്കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും ഇത് വ്യക്തിവിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതിലേക്ക് നയിക്കുമെന്നും ആരോപിച്ച് ചില റിസര്‍ച്ചര്‍മാര്‍ രംഗത്തെത്തി.ഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത്തരം വിവര ശേഖരണത്തില്‍ പലരും വിമുഖത പ്രകടിപ്പിക്കുന്നു. ആമസോണിന്റെ അലക്സ വിര്‍ച്വല്‍ അസിസ്റ്റന്റ് ഈ അടുത്ത കാലത്ത് മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ശബ്ദം തിരിച്ചറിയുന്ന ഇത്തരം സംവിധാനങ്ങള്‍ ഭാവിയില്‍ സജീവമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.