'ഓവര്‍ നൈറ്റ്' ഫണ്ടുകളില്‍ തല്‍ക്ഷണ ആക്‌സസ് സൗകര്യം വാഗ്ദാനം ചെയ്ത് സെബി

August 02, 2021 |
|
News

                  'ഓവര്‍ നൈറ്റ്' ഫണ്ടുകളില്‍ തല്‍ക്ഷണ ആക്‌സസ് സൗകര്യം വാഗ്ദാനം ചെയ്ത് സെബി

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് ഹൗസുകകളുടെ 'ഓവര്‍ നൈറ്റ്' ഫണ്ടുകളില്‍ തല്‍ക്ഷണ ആക്‌സസ് സൗകര്യം വാഗ്ദാനം ചെയ്ത് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 2017 ലെ സര്‍ക്കുലര്‍ പരിഷ്‌ക്കരിച്ചുകൊണ്ടാണ് പുതിയ അനുകൂല്യം പ്രഖ്യാപിച്ചത്. നേരത്തെ ഈ സൗകര്യത്തിന് അര്‍ഹതയുണ്ടായിരുന്നത് ലിക്വിഡ് ഫണ്ടുകള്‍ക്ക് മാത്രമാണ്. പുതിയ നിയമം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
പിന്‍വലിക്കല്‍ അപേകേഷ നല്‍കി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അവരുടെ ഫണ്ടുകളുടെ വിവരങ്ങള്‍ അറിയുന്നതിനുള്ള സൗകര്യങ്ങള്‍ തിരഞ്ഞെടുക്കുന്ന നിക്ഷേപകര്‍ക്ക് ലഭ്യമായ ഏറ്റവും അനയോജ്യമായ ഒരു ഓപ്ഷനാണ് ഇന്‍സ്റ്റന്റ് ആക്‌സസ് സൗകര്യം. നിക്ഷേപകര്‍ക്ക് അവരുടെ യൂണിറ്റുകളുടെ മൂല്യത്തിന്റെ 90% വരെ പിന്‍വലിക്കാന്‍ കഴിയും.

ലിക്വിഡ് ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ഡെബിറ്റ് ഫണ്ടുകളില്‍ നിന്നുള്ള സാധാരണ പിന്‍വലിക്കല്‍ 1-2 പ്രവൃത്തി ദിവസത്തിനുള്ളില്‍ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. 2017 ഒക്ടോബറില്‍ സെബി സൃഷ്ടിച്ച ഒരു കാറ്റഗറിയാണ് ഓവര്‍നൈറ്റ് ഫണ്ടുകള്‍. ഒരു ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഡെബിറ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ അവര്‍ക്ക് അനുമതിയുണ്ട്. ഇത് ഉയര്‍ന്ന പണ ലഭ്യത ഉറപ്പ് വരുത്തുന്നത് താരതമ്യേന സുരക്ഷിതവുമാണ്.

2021 ഡിസംബര്‍ 1 മുതല്‍ വെവ്വേറെ, ക്ലെയിം ചെയ്യാത്ത പണവും ഡിവിഡന്റുകളും വെവ്വേറെ സൃഷ്ടിച്ച പ്ലാനുകളില്‍ ഓവര്‍നൈറ്റ്, ലിക്വിഡ്, മണി മാര്‍ക്കറ്റ് സ്‌കീമുകളില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ സെബി അനുവദിക്കും. മുമ്പ് അത്തരം പണം കോള്‍ മണി, ലിക്വിഡ്, മണി മാര്‍ക്കറ്റ് ഉപകരണങ്ങളില്‍ മാത്രം നിക്ഷേപിക്കാവുന്നതായിരുന്നു. അത്തരം പദ്ധതികള്‍ക്കായി ഫണ്ട് ഹൗസുകള്‍ക്ക് ഈടാക്കാവുന്ന മൊത്തം ചെലവ് അനുപാതം നേരിട്ടുള്ള പദ്ധതിയുടെ അല്ലെങ്കില്‍ 0.5%ചെലവ് അനുപാതത്തില്‍ പരിമിതപ്പെടുത്തും. ഏതാണ് കുറവ് എന്ന് നോക്കിയാവും ഇതും. അത്തരം പ്ലാനുകളില്‍ AMCകള്‍ക്ക് എക്‌സിറ്റ് ലോഡുകള്‍ ഈടാക്കാനും കഴിയില്ല.

Read more topics: # Sebi, # സെബി,

Related Articles

© 2025 Financial Views. All Rights Reserved