എഐഎഫ് നിക്ഷേപ ചട്ടങ്ങളില്‍ ഭേദഗതികളുമായി സെബി

March 18, 2022 |
|
News

                  എഐഎഫ് നിക്ഷേപ ചട്ടങ്ങളില്‍ ഭേദഗതികളുമായി സെബി

ന്യൂഡല്‍ഹി: ഇതര നിക്ഷേപ ഫണ്ടുകളിലെ (ഓള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍-എഐഎഫ്) ചില വിഭാഗങ്ങളിലെ നിക്ഷേപം സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതികളുമായി സെബി. കാറ്റഗറി കകക ല്‍ വരുന്ന എഐഎഫുകള്‍ക്ക് നിക്ഷേപിക്കാനാകുന്ന ഫണ്ടിന്റെ പത്തു ശതമാനത്തിലധികം നിക്ഷേപം കമ്പനികളില്‍ നേരിട്ടോ മറ്റ് എഐഎഫ് യൂണിറ്റുകളായോ നിക്ഷേപിക്കാന്‍ പാടില്ല.

ഹെഡ്ജ് ഫണ്ടുകള്‍, പൈപ് ഫണ്ടുകള്‍ തുടങ്ങിയവയാണ് കാറ്റഗറി കകകക വരുന്ന എഐഎഫ് ഫണ്ടുകള്‍. എന്നാല്‍, കാറ്റഗറി കകകക എഐഎഫിലെ അംഗീകൃത നിക്ഷേപകരുടെ വലിയ മൂല്യമുള്ള ഫണ്ടുകള്‍ക്ക് (ലാര്‍ജ് വാല്യു ഫണ്ട്) നിക്ഷേപ കമ്പനിയില്‍ 20 ശതമാനം വരെ നേരിട്ടോ മറ്റ് എഐഎഫുകളുടെ യൂണിറ്റുകളായോ നിക്ഷേപിക്കാം. കാറ്റഗറി കകക എഐഎഫ് അംഗീകൃത നിക്ഷേപകര്‍ക്കുള്ള  ലാര്‍ജ് വാല്യു ഫണ്ടുകളിലെ  നിക്ഷേപ പരിധി ഇത് ചട്ടങ്ങള്‍ പ്രകാരം 20 ശതമാനമാണ്. സെബിയുടെ ഈ ചട്ടങ്ങള്‍ ബുധനാഴ്ച്ചമുതല്‍ പ്രാബല്യത്തില്‍ വന്നു.

Read more topics: # Sebi, # സെബി,

Related Articles

© 2025 Financial Views. All Rights Reserved