തടസ്സമില്ലാതെ ഇടപാട് നടത്താന്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി

September 04, 2021 |
|
News

                  തടസ്സമില്ലാതെ ഇടപാട് നടത്താന്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി

ന്യൂഡല്‍ഹി: തടസ്സമില്ലാതെ ഇടപാട് നടത്താന്‍ സെപ്റ്റംബര്‍ 30ന് മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിക്ഷേപകരോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പ്രത്യേക്ഷ നികുതി ബോര്‍ഡ് നേരത്തെ തന്നെ നികുതിദായകരോട് ആവശ്യപ്പെട്ടിരുന്നു. പലതവണ തിയതി നീട്ടി നല്‍കുകയും ചെയ്തിരുന്നു.

വ്യത്യസ്തരീതികളില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാം. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ എസ്.എം.എസ് വഴിയോ ചെയാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡിനായുള്ള ഏറ്റവും അടുത്തുള്ള സര്‍വ്വീസ് സെന്റര്‍ സന്ദര്‍ശിക്കുക. അനെക്സര്‍-1 ഫോം പൂരിപ്പിക്കുക. ഇതോടൊപ്പം പാനിന്റെയും ആധാറിന്റെയും കോപ്പികള്‍ സമര്‍പ്പിക്കുക. ഇതിനായി നിശ്ചിത തുക ഫീസ് ആയി നല്‍കണം. എന്നാല്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കുന്നത് സൗജന്യമാണ്.

Read more topics: # Sebi,

Related Articles

© 2025 Financial Views. All Rights Reserved