
ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് ബ്രോക്കര്‍മാരായ കാര്‍വിയ്ക്ക് സെബിയുടെ വിലക്ക്. ഉപഭക്താക്കളുടെ 2000 കോടി മൂല്യംവരുന്ന ഓഹരികളും ഫണ്ടും ദുരുപയോഗം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പുതിയ ക്ലയന്റുകളെ സ്വീകരിക്കുന്നതില്‍ മാത്രമല്ല നിലവിലെ ട്രേഡുകള്‍ നടപ്പാക്കുന്നതിലും വിലക്കുണ്ട്. എക്‌സ്പാര്‍ട്ടി താത്കാലിക ഉത്തരവാണ് സെബി പുറപ്പെടുവിച്ചിട്ടുള്ളത്.
നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നടത്തിയ പരിശോധനയില്‍ കെഎസ്ബിഎല്‍ 1096 കോടി രൂപ, ഗ്രൂപ്പ് കമ്പനിയായ കാര്‍വി റിയാലിറ്റിക്ക് കൈമാറിയതായി കണ്ടെത്തി. 2016 ഏപ്രില്‍ മുതല്‍ 2019വരെയുള്ള കാലയളവിലാണിത്. കെഎസ്ഇബിഎല്‍ ഉപഭോക്താക്കളുടെ ഓഹരികള്‍ പണയംവെക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് സെബിയ്ക്ക് എന്‍എസ്ഇ കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു. ഓഗസ്റ്റ് 19ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. 'തുടര്‍ന്നും ക്ലയന്റുകളുടെ സെക്യൂരിറ്റികളില്‍ ദുരുപയോഗം നടക്കാതിരിക്കാനാണ് അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടേണ്ടി വന്നതെന്ന് സെബി സ്ഥിരമെമ്പര്‍ ആനന്ദ് ബറുവ അറിയിച്ചു.