കോ- ലൊക്കേഷന്‍ കേസ്; എന്‍എസ്ഇക്ക് ആറ് മാസത്തേക്ക് വിലക്ക്

May 01, 2019 |
|
News

                  കോ- ലൊക്കേഷന്‍ കേസ്; എന്‍എസ്ഇക്ക് ആറ് മാസത്തേക്ക് വിലക്ക്

കോ- ലൊക്കേഷന്‍ കേസില്‍ ദേശീയ ഓഹരി വിപണി സൂചികയായ നാഷണല്‍ സ്റ്റോക്ക് എക്‌സോചേഞ്ചിനെ (എന്‍എസ്ഇ) സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആറ് മാസത്തേക്ക് വിലക്കി. വിവാദമായ കോ- ലൊക്കേഷന്‍ കേസില്‍ അനധികൃതമായി ലാഭമുണ്ടാക്കിയതിന്റെ പേരിലാണ് സെബിയുടെ നടപടി. ഇതോടെ ഇനി ആറു മാസത്തേക്ക് എന്‍എസ് ഇക്ക് പ്രാഥമിക ഓഹരി വില്‍പ്പന നടത്താന്‍ കഴിയില്ല. 

കോ- ലൊക്കേഷന്‍ എന്ന പേരില്‍ സ്റ്റോക് എക്‌സചേഞ്ചിലോ അതിനടുത്തോ സ്വന്തം കംപ്യൂട്ടര്‍ സംവിധാനം സ്ഥാപിക്കാന്‍  ചില ഓഹരി ദല്ലാള്‍മാര്‍ക്ക് എന്‍എസ്ഇ അനുമതി നല്‍കിയ സംഭവം സെബിയുടെ ചട്ടങ്ങള്‍ പ്രകാരം തെറ്റാണ്.  ഇതുവഴി ഓഹരി വിവരങ്ങള്‍ നേരത്തെ അറിയാന്‍ ദല്ലാള്‍മാര്‍ക്ക് കഴിഞ്ഞുവെന്നും ഇതിലൂടെ 624.89 കോടി രൂപയുടെ തട്ടിപ്പ് നടന്നതായുമാണ് സെബി പറയുന്നത്. സെബിയുടെ ഇന്‍വസ്റ്റര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ ഫണ്ട്(ഐ.പി.ഇ.എഫ്) ലേക്ക് തട്ടിപ്പ് നടത്തിയ 624.89 കോടി രൂപയും 12 ശതമാനം പലിശയും നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

 

Related Articles

© 2025 Financial Views. All Rights Reserved