ചെയര്‍മാന്‍ ,എംഡി തസ്തികകളുടെ വിഭജനം; കാലാവധി ദീര്‍ഘിപ്പിച്ച് സെബി

January 14, 2020 |
|
News

                  ചെയര്‍മാന്‍ ,എംഡി തസ്തികകളുടെ വിഭജനം; കാലാവധി ദീര്‍ഘിപ്പിച്ച് സെബി

മുംബൈ: കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ചെയര്‍മാന്‍  മാനേജിങ് ഡയറക്ടര്‍ തസ്തികള്‍ വിഭജിക്കുന്നതിന് സമയം ദീര്‍ഘിപ്പ് നല്‍കി സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. 2020 ഏപ്രില്‍ ഒന്നിന് നിര്‍ബന്ധമാക്കാനിരുന്ന നിയമം 2022 ഏപ്രില്‍ ഒന്നിലേക്കാണ് ദീര്‍ഘിപ്പിച്ച് നല്‍കിയത്. അതേസമയം കാലാവധി ദീര്‍ഘിപ്പിക്കാന്‍ എന്താണ് കാരണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ ഒന്ന് മുതല്‍ ചെയര്‍മാന്‍ ,മാനേജിങ് ഡയറക്ടര്‍ അല്ലെങ്കില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികകള്‍ വേര്‍പ്പെടുത്തണമെന്നായിരുന്നു സെബിയുടെ നിര്‍ദേശം.പല കമ്പനികളും ചട്ടം നടപ്പാക്കാന്‍ വിമുഖത കാണിച്ചിരുന്നു. ഓഹരി വിപണിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ലിസ്റ്റ് ചെയ്തതില്‍ മുന്‍നിരയിലുള്ള അഞ്ഞൂറ് കമ്പനികളില്‍ പകുതിയോളം ഈ നിയമം നടപ്പാക്കിയിട്ടില്ല.

ഈ സാഹചര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഇവര്‍ ആവശ്യം ഉന്നയിച്ചിരുന്നു. വ്യവസായികളുടെ സംഘടനയായ ഫിക്കി,സിഐഐ എന്നിവയും തീയതി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെബിയെ സമീപിച്ചിരുന്നു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ഉടനടി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനികള്‍ അറിയിച്ചത്. ഭൂരിഭാഗം കമ്പനികളും ചെയര്‍മാന്‍,മാനേജിങ് ഡയറക്ടര്‍ തസ്തികകള്‍ ലയിപ്പിച്ച് സിഎംഡി തസ്തികയാണ് നിലവിലുള്ളത്. ഇത് ബോര്‍ഡിലും മാനേജ്‌മെന്റിലെയും തീരുമാനങ്ങളെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേറ്റ് ഭരണസംവിധാനം മെച്ചപ്പെടുത്താന്‍ വേണ്ടി ഇവ വേര്‍പ്പെടുത്താന്‍ സെബി ഉത്തരവ് ഇറക്കിയത്. മാനേജിങ് ഡയറക്ടര്‍,ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവരുമായി ചെയര്‍മാന് നേരിട്ട് ബന്ധമുണ്ടാകരുതെന്നും സെബി വ്യക്തമാക്കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved