ഡീലിസ്റ്റിംഗ് ചട്ടക്കൂടില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ആലോചനയില്‍ സെബി

June 28, 2021 |
|
News

                  ഡീലിസ്റ്റിംഗ് ചട്ടക്കൂടില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ആലോചനയില്‍ സെബി

മുംബൈ: ഓപ്പണ്‍ ഓഫര്‍ നല്‍കിയ ശേഷം ഡീലിസ്റ്റിംഗ് ചെയ്യുന്നതിനുള്ള ഒരു പുതിയ ചട്ടക്കൂട് കൊണ്ടുവരാന്‍ ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ആലോചിക്കുന്നു. നിലവിലെ മാനദണ്ഡമനുസരിച്ച്, വോട്ടുചെയ്യാനുള്ള അവകാശത്തെ പ്രതിനിധീകരിക്കുന്ന ഓഹരികള്‍ ഏറ്റെടുക്കാന്‍ അല്ലെങ്കില്‍ ഒരു ലിസ്റ്റുചെയ്ത കമ്പനിയുടെ നിയന്ത്രണം സ്വന്തമാക്കാന്‍ ഓഹരികള്‍ ഏറ്റെടുക്കുന്നയാള്‍ സമ്മതിച്ചുണ്ടെങ്കില്‍ മറ്റെല്ലാ ഓഹരിയുടമകളുടെയും മൊത്തം ഓഹരിയുടെ 26 ശതമാനം ഓപ്പണ്‍ ഓഫറിന് ലഭ്യമാക്കണം.   

അത്തരം ഏറ്റെടുക്കലിനുശേഷം, ഏറ്റെടുക്കുന്ന നിക്ഷേപകന്റെ ഓഹരി പങ്കാളിത്തം 75 ശതമാനം കടന്നേക്കാം. 75 ശതമാനമെന്നത് നിയമപ്രകാരം നിലവിലുള്ള പരമാവധി നോണ്‍ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് പരിധിയാണ്. ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികള്‍ക്കും ചുരുങ്ങിയത് 25 ശതമാനം പൊതുഓഹരി പങ്കാളിത്തം വേണമെന്നാണ് നിയമം അനുശാസിക്കുന്നത്, ഈ പരിധി ലംഘിക്കുകയാണെങ്കില്‍, ഒരു വര്‍ഷത്തിനുള്ളില്‍ പൊതു ഇതര ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്‌ക്കേണ്ടതുണ്ട്.കൂടാതെ ഏറ്റെടുക്കുന്നയാള്‍ ഓഹരി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യംപ്രൊമോട്ടര്‍ ഹോള്‍ഡിംഗ് 75 ശതമാനമായി കുറയ്ക്കുകയും പിന്നീട് 90 ശതമാനമായി ഉയര്‍ത്തുകയും വേണം.   

സെബിയുടെ പ്രൈമറി മാര്‍ക്കറ്റ് അഡൈ്വസറി കമ്മിറ്റിയുടെ (പിഎംസി) ഒരു ഉപസമിതി ശുപാര്‍ശ പ്രകാരം ഈ നിബന്ധനകളില്‍ ഇളവു വരുത്തുന്നത് പരിഗണിക്കുകയാണ്. നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്നതും സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നതുമായ ഈ ചട്ടങ്ങള്‍ നീക്കുന്നതിനാണ് പരിശോധനകള്‍ നടക്കുന്നത്.

Read more topics: # Sebi, # സെബി,

Related Articles

© 2025 Financial Views. All Rights Reserved